'ഇത് അവസാനത്തേത്'; രോഹിത് മുംബൈ വിടുന്നു? അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്ത്

'ഇത് അവസാനത്തേത്'; രോഹിത് മുംബൈ വിടുന്നു? അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്ത്

ഇരുവരുടേയും വീഡിയോ കൊല്‍ക്കത്ത പോസ്റ്റ് ചെയ്യുകയും സംഭാഷണം പുറത്തായതോടെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു

കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അസിസ്റ്റന്റ് പരിശീലകനായ അഭിഷേക് നായരും മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശർമയും തമ്മിലുള്ള വീഡിയോ പുറത്തുവന്നത്. തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കൊല്‍ക്കത്ത തന്നെയാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലാകുകയും ആരാധകർ സംഭാഷണം വിവർത്തനം ചെയ്യുകയും ചെയ്തു. തന്നെ നായകസ്ഥാനത്തുനിന്ന് നീക്കയതില്‍ രോഹിത് നിരാശപ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു സംസാരം. ഇതോടെ കൊല്‍ക്കത്ത വീഡിയോ പിന്‍വലിച്ചു.

"എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിക്കുകയാണ്. ഇനി അവരുടെ കയ്യിലാണ്. ഇപ്പോഴും ഇത് എന്റെ വീടാണ്. ഞാനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇനി ഞാന്‍ അത് പരിഗണിക്കില്ല, ഇത് എന്റെ അവസാനത്തേതാണ്," രോഹിത് മുംബൈയിലെ മുന്‍താരം കൂടിയായ അഭിഷേകിനോട് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) 17-ാം സീസണ്‍ അതിന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ടൂർണമെന്റില്‍ നിന്ന് ആദ്യം പുറത്തായ ടീമും മുംബൈയായിരുന്നു.

'ഇത് അവസാനത്തേത്'; രോഹിത് മുംബൈ വിടുന്നു? അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്ത്
IPL 2024| പ്ലേ ഓഫിനായി എട്ട് ടീമുകള്‍; കാല്‍ക്കുലേറ്റ‍ര്‍ വേണ്ട, സാധ്യതകള്‍ അറിയാം

സീസണിന് മുന്നോടിയാണ് ടീമിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിതിനെ മാറ്റി ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി മുംബൈ മാനേജ്മെന്റ് നിയമിച്ചത്. ഇത് ആരാധകർക്കിടയില്‍ നിന്ന് മാത്രമല്ല ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും വിമർശനങ്ങള്‍ ഉയരുന്നതിന് കാരണമായി. മുംബൈയെ നയിക്കാനായി കളത്തിലെത്തിയ ഹാർദിക്കിന് സ്വന്തം മൈതാനത്ത് മാത്രമല്ല എതിർ പാളയങ്ങളില്‍ നിന്നും സ്വീകരണം കൂവലുകളുടെ രൂപത്തിലായിരുന്നു.

ഹാർദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈയിലെ മുതിർന്ന താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നുള്ള റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ തിലക് വർമയെ ഹാർദിക്ക് വിമർശിച്ചിരുന്നു. ഡല്‍ഹിക്കെതിരെ മുംബൈ ബാറ്റിങ് നിരയില്‍ തിളങ്ങിയ ചുരുക്കം താരങ്ങളിലൊരാളായിരുന്നു തിലക്. അക്സർ പട്ടേല്‍ പന്തെറിഞ്ഞപ്പോള്‍ തിലക് ആക്രമിച്ച് കളിക്കാന്‍ തയാറായില്ലെന്നായിരുന്നു ഹാർദിക്കിന്റെ വിമർശനം.

logo
The Fourth
www.thefourthnews.in