'പ്രസിദ്ധമായ' ക്യാപ്റ്റന്‍ രോഹിത്തിന്റെ മറവി വീണ്ടും; ഇത്തവണ മറന്നു വച്ചത് പാസ്പോര്‍ട്ട്; ചർച്ചയാക്കി സമൂഹമാധ്യമങ്ങള്‍

'പ്രസിദ്ധമായ' ക്യാപ്റ്റന്‍ രോഹിത്തിന്റെ മറവി വീണ്ടും; ഇത്തവണ മറന്നു വച്ചത് പാസ്പോര്‍ട്ട്; ചർച്ചയാക്കി സമൂഹമാധ്യമങ്ങള്‍

റൂമിൽ മറന്നുവെച്ച പാസ്പോർട്ട് ഹോട്ടൽ ജീവനക്കാരൻ എത്തിച്ചുനൽകുന്നതും കാത്തുള്ള നിൽപ്പായിരുന്നു ആ ദൃശ്യങ്ങളിൽ

ഇന്ത്യയെന്ന ലോകോത്തര ക്രിക്കറ്റ് ടീമിലെ മറവിക്കാരൻ ആര്? ഒരിക്കലൊരു അഭിമുഖത്തിൽ വിരാട് കോഹ്‌ലിയോട് അവതാരകൻ ചോദിച്ചു. തെല്ലൊന്ന് ആലോചിക്കുക കൂടി ചെയ്യാതെയായിരുന്നു താരത്തിന്റെ മറുപടി, രോഹിത് ശർമ. തന്റെ സഹതാരത്തെ പോലെ ഒരു മറവിക്കാരനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നായിരുന്നു കോഹ്ലി അന്ന് പറഞ്ഞത്. അതെന്താവും കോഹ്ലി അങ്ങനെ പറഞ്ഞതെന്ന് സാമൂഹ്യമാധ്യമങ്ങളെല്ലാം ചർച്ച ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം അതിന്റെ ഉത്തരം ലഭിച്ചിരിക്കുകയാണ്.

ഏഷ്യ കപ്പ് പോലൊരു വലിയ ടൂർണമെന്റ് ജേതാക്കളായാൽ സാധാരണഗതിയിൽ സമൂഹ മാധ്യമങ്ങളിൽ വയറലാകുക വിജയാഘോഷങ്ങളുടെയോ കളിക്കിടെയിലുണ്ടായ സുപ്രധാന സംഭവങ്ങളുടെയോ ഒക്കെ ദൃശ്യങ്ങളായിരിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ടീമംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് എയർപോർട്ടിലേക്ക് പോകാനിറങ്ങുന്ന ഇന്ത്യൻ താരങ്ങൾ എന്തിനോവേണ്ടി കാത്തുനിൽക്കുന്ന ദൃശ്യങ്ങൾക്കായിരുന്നു ആരാധകപ്രീതി ലഭിച്ചത്. ബസിലെ കാത്തിരിപ്പിന് കാരണക്കാരനായത് ഇന്ത്യൻ ടീമിന്റെ കപ്പിത്താനായ രോഹിത് ശർമയായിരുന്നു. റൂമിൽ മറന്നുവെച്ച പാസ്പോർട്ട് ഹോട്ടൽ ജീവനക്കാരൻ കൊണ്ടുത്തരാൻ വേണ്ടിയുള്ള നിൽപ്പായിരുന്നു ആ ദൃശ്യങ്ങളിൽ.

2017ൽ കോഹ്ലി നൽകിയ അഭിമുഖത്തിൽ രോഹിത് ശർമ പാസ്‌പോർട്ടും ഐപാഡും പോലും മറന്നുവയ്ക്കുന്ന ഒരാളാണെന്ന് പറഞ്ഞപ്പോള്‍ പലരും അവിശ്വസിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അവിശ്വാസികൾക്കും ഉത്തരം ലഭിച്ചിരിക്കുകയാണ്. അആരാധകരെല്ലാം വളരെ രസകരമായാണ് സംഭവത്തോട് പ്രതികരിക്കുന്നത്. 'ക്യാപ്റ്റന്റെ മറവി' സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

'പ്രസിദ്ധമായ' ക്യാപ്റ്റന്‍ രോഹിത്തിന്റെ മറവി വീണ്ടും; ഇത്തവണ മറന്നു വച്ചത് പാസ്പോര്‍ട്ട്; ചർച്ചയാക്കി സമൂഹമാധ്യമങ്ങള്‍
കൊളംബോയിലെ മിയാൻ മാജിക്; ലങ്കയെ വിറപ്പിച്ച ഇന്ത്യയുടെ തീയുണ്ട

കഴിഞ്ഞ ദിവസം ഇന്ത്യൻ സുനാമിയിൽ ലങ്കൻ ടീമിന്റെ അടിപതറുന്ന കാഴ്ചയായിരുന്നു കണ്ടത്. മുഹമ്മദ് സിറാജിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരോവറിൽ ശ്രീലങ്കയ്ക്ക് നഷ്ടമായത് നാല് വിക്കറ്റുകളായിരുന്നു. തുടർന്നും വിക്കറ്റുകൾ സിറാജ് കൊയ്തുകൊണ്ടേയിരുന്നു. 21 റൺസ് വിട്ടുനൽകി ആറ് വിക്കറ്റുകളാണ്‌ സിറാജ് നേടിയത്. ആകെ മൊത്തം 50 റൺസിന് ശ്രീലങ്കയെ പൂട്ടികെട്ടിയ ഇന്ത്യ, 6.1 ഓവറിൽ ജയം നേടി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in