'മകനോട് സംസാരിച്ചിട്ട് അഞ്ച് മാസം, വേദനയിലാണ്'; വൈകാരിക കുറിപ്പിന് പിന്നിലെ കാരണം പറഞ്ഞ് ധവാന്‍

'മകനോട് സംസാരിച്ചിട്ട് അഞ്ച് മാസം, വേദനയിലാണ്'; വൈകാരിക കുറിപ്പിന് പിന്നിലെ കാരണം പറഞ്ഞ് ധവാന്‍

കഴിഞ്ഞ ഡിസംബർ 26നായിരുന്നു ധവാന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്

മകന്‍ സരോവറിന്റെ ജന്മദിനത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈകാരിക കുറിപ്പ് പങ്കുവച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖർ ധവാന്‍. സരോവർ കുറിപ്പ് വായിക്കുമെന്ന പ്രതീക്ഷയിലാണ് എഴുതിയതെന്ന് ധവാന്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 26നായിരുന്നു ധവാന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

"ഞാന്‍ വേദനയിലായിരുന്നു. ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു. ഞാന്‍ സരോവറിനോട് സംസാരിച്ചിട്ട് അഞ്ച് മാസം പിന്നിട്ടിരിക്കുന്നു. സരോവറിനോടുള്ള സ്നേഹം അറിയിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഞാന്‍ അവനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വിഷമിക്കുകയാണെങ്കില്‍ അത് അവനിലേക്കും എത്തും," ഹ്യൂമന്‍സ് ഓഫ് ബോംബയുമായുള്ള പോഡ്കാസ്റ്റില്‍ ധവാന്‍ വ്യക്തമാക്കി.

'മകനോട് സംസാരിച്ചിട്ട് അഞ്ച് മാസം, വേദനയിലാണ്'; വൈകാരിക കുറിപ്പിന് പിന്നിലെ കാരണം പറഞ്ഞ് ധവാന്‍
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: രാഹുലും ജഡേജയും ടീമിന് പുറത്ത്

"കുറിപ്പ് വൈറലാകുമെന്ന് കരുതിയിരുന്നില്ല. ഹൃദയത്തില്‍ നിന്നാണ് ഞാന്‍ എഴുതിയത്. സാങ്കേതികവിദ്യ ഇത്രത്തോളം മുന്നോട്ട് പോയ സാഹചര്യത്തില്‍ അത് അവനിലേക്ക് എത്തുമെന്ന് കരുതി. അവന്‍ എവിടെയാണെങ്കിലും സന്തോഷത്തോടെയായിരിക്കുമെന്നും ഒരിക്കല്‍ എന്നെ കാണാനെത്തുമെന്നും പ്രതീക്ഷിക്കുന്നു. എനിക്ക് അവനോട് സ്നേഹം മാത്രമാണുള്ളത്, അതേസമയം തന്നെ അകലത്തിലുമാണ്. അവനെ നിർബന്ധിക്കാന്‍ ഞാന്‍ ഒരുക്കമല്ല," ധാവാന്‍ കൂട്ടിച്ചേർത്തു.

"എല്ലാ ദിവസവും അവന് ഞാന്‍ സന്ദേശങ്ങളയക്കാറുണ്ട്. അത് അവന് ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല. അത്തരം പ്രതീക്ഷകളും എനിക്കിപ്പോഴില്ല. ഞാനൊരു അച്ഛനാണ്, എന്റെ ഉത്തരവാദിത്തം നിറവേറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. എനിക്ക് വിഷമമുണ്ട്, അതിനോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു," ധവാന്‍ പറഞ്ഞു.

വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷം മകനെ കാണുന്നതിനായി ഓസ്ട്രേലിയയില്‍ പോയതിനെക്കുറിച്ചും ധവാന്‍ വിവരിച്ചു.

രണ്ടല്ലെങ്കില്‍ മൂന്ന് മണിക്കൂർ മാത്രമാണ് എനിക്ക് അവനെ കാണാന്‍ അനുവാദം ലഭിച്ചിരുന്നത്. എനിക്ക് അവനൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹമെന്നും കെട്ടിപ്പിടിക്കണമെന്നും ധവാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in