ശുഭ്മാൻ ഗിൽ
ശുഭ്മാൻ ഗിൽ

''എന്റെ പ്രയത്‌നം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു''; ഓറഞ്ച് ക്യാപ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ശുഭ്മാൻ ഗിൽ

ഐപിഎല്‍ 2023 സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 17.59 ശരാശരിയും 33.157 സ്‌ട്രൈക്ക് റേറ്റുമായി 890 റണ്‍സാണ് ഗില്‍ നേടിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16 കിരീടത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ സീസണ്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ പേരില്‍ അറിയപ്പെടും. ഗില്ലിനോളം മികവും സ്ഥിരതയും പ്രകടിപ്പിച്ച മറ്റൊരു ബാറ്റ്‌സ്മാനും ഈ സീസണിലില്ല. 17 മത്സരങ്ങളില്‍ നിന്ന് 59.33 ശരാശരിയില്‍ 157.80 സ്‌ട്രൈക്ക് റേറ്റില്‍ 890 റണ്‍സ് നേടിയ ഗില്ലാണ് സീസണിലെ ടോപ്‌സ്‌കോററും.

''എന്റെ പ്രയത്‌നം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു''- എന്നാണ് ഇന്നലെ ഐപിഎല്‍ ഫൈനലിനു ശേഷമുള്ള ചടങ്ങില്‍ ടോപ് സ്‌കോറര്‍ക്കു ഓറഞ്ച് ക്യാപ് ഏറ്റുവാങ്ങിക്കൊണ്ട് ഗില്‍ പറഞ്ഞത്. ''ഇത് എനിക്ക് വളരെ വലുതാണ്. എന്റെ പ്രയത്‌നം ശരിയായ ദിശയിലാണ്. നല്ല രീതിയില്‍ ആരംഭിക്കുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ നല്ല രീതിയില്‍ തന്നെ ആരംഭിച്ചു. എനിക്ക് 40ഉം അമ്പതും റണ്ണുകളാണ് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ അവസാനത്തില്‍ ഞാന്‍ സ്‌കോര്‍ വലുതാക്കി മാറ്റി'' - ശുഭ്മാന്‍ പറയുന്നു.

മത്സരത്തിനിടെ അടിച്ച് കൂട്ടിയ സിക്‌സുകളെക്കുറിച്ചും ശുഭ്മാന്‍ അഭിമാനം പ്രകടിപ്പിച്ചു. 'ഞാന്‍ ഒരുപാട് പരിശീലിച്ചിരുന്നു, എന്റെ ബാറ്റിങ് ടെക്‌നിക് മാറ്റി, അത് നല്ലതായിരുന്നവെന്നും ശുഭ്മാന്‍ പറയുന്നു. സെഞ്ചുറികളുടെ കാര്യത്തിലും ശുഭ്മാന് തുണയായത് തന്റെ ടെക്‌നിക്കുകളാണ്.

ഒരോ സെഞ്ചുറികളും വ്യത്യസ്തമായിരുന്നു. സണ്‍റൈസേഴ്‌സ്‌ ഹൈദരബാദുമായുള്ള മത്സരത്തില്‍ നിയന്ത്രണത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍, മുംബൈ ഇന്ത്യന്‍സിനെതിരേ സെഞ്ചുറി നേടാന്‍ സഹായിച്ചത് ഏത് ബൗളറിനെ ടാര്‍ഗറ്റ് ചെയ്യണമെന്ന തിരിച്ചറിവായിരുന്നുവെന്നും ഗില്‍ പറയുന്നു. താന്‍ ശരിയായ ബൗളറിനെയാണ് തിരഞ്ഞെടുത്തതെന്നും സാഹചര്യം ശരിയായ വിധത്തില്‍ ഉപയോഗിച്ചെന്നും ഗില്‍ കൂട്ടിചേര്‍ത്തു.

ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന് നേടാന്‍ സാധിച്ചില്ലെങ്കിലും ശുഭ്മാന്റെ പ്രകടനം മികച്ച് നിന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നേടിയ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിന്‌ മികച്ച തുടക്കം നല്‍കിയത്.

logo
The Fourth
www.thefourthnews.in