മകന്‍ കോടിപതിയായ ഐപിഎല്‍  താരം; സുരക്ഷാ ഉദ്യോഗസ്ഥന്റെ തൊഴില്‍ വിടാതെ പിതാവ് ഫ്രാന്‍സിസ്, കണ്ട് അഭിനന്ദിച്ച് ഗിൽ

മകന്‍ കോടിപതിയായ ഐപിഎല്‍ താരം; സുരക്ഷാ ഉദ്യോഗസ്ഥന്റെ തൊഴില്‍ വിടാതെ പിതാവ് ഫ്രാന്‍സിസ്, കണ്ട് അഭിനന്ദിച്ച് ഗിൽ

ഝാർഖണ്ഡിലെ ഗോത്രവർഗ വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ലീഗിലേക്കുള്ള റോബിന്‍ മിന്‍സിന്റെ വരവ്

ഇന്ത്യന്‍ പ്രീമിയർ ലീഗിന് (ഐപിഎല്‍) കൊടിയേറാന്‍ ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പരുക്കുകള്‍ക്കൊണ്ടും പ്രമുഖ താരങ്ങളുടെ ലഭ്യതക്കുറവിനാലും ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഒരു പടി പിന്നിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. താര ലേലത്തില്‍ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കാനും ഗുജറാത്തിന് കഴിഞ്ഞുവെന്നത് ആഘാതം അല്‍പ്പം കുറയ്ക്കുന്നുണ്ട്. ആ പട്ടികയിലുള്ള താരമാണ് റോബിന്‍ മിന്‍സ്. ലേലത്തിന്റെ സമയത്തുതന്നെ തലക്കെട്ടുകളില്‍ നിറഞ്ഞതാണ് റോബിന്‍. ഝാർഖണ്ഡിലെ ഗോത്രവർഗ വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ലീഗിലേക്കുള്ള റോബിന്‍ മിന്‍സിന്റെ വരവ്.

റോബിന്‍ മിന്‍സ്
റോബിന്‍ മിന്‍സ്

20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന റോബിനായി ലേലത്തിലുണ്ടായിരുന്നത് കരുത്തരായ മുംബൈ ഇന്ത്യന്‍സായിരുന്നു. ഒടുവില്‍ 3.60 കോടി രൂപയ്ക്കാണ് ഗുജറാത്ത് താരത്തെ റാഞ്ചിയത്. കുറ്റനടിക്കാരനായ റോബിന്‍ ഒരു എം എസ് ധോണി ആരാധകന്‍ കൂടിയാണ്. ധോണിയുടെ മുന്‍കാല പരിശീലകനായ ചഞ്ചല്‍ ഭട്ടാചാര്യയാണ് റോബിന്റേയും ഗുരു.

മകന്‍ കോടിപതിയായ ഐപിഎല്‍  താരം; സുരക്ഷാ ഉദ്യോഗസ്ഥന്റെ തൊഴില്‍ വിടാതെ പിതാവ് ഫ്രാന്‍സിസ്, കണ്ട് അഭിനന്ദിച്ച് ഗിൽ
ശ്രേയസ് അയ്യറും ഇഷാന്‍ കിഷനുമില്ല; അടുത്ത സീസണിലേക്കുള്ള കളിക്കാരുടെ കരാർ പട്ടിക പുറത്തുവിട്ട് ബിസിസിഐ

റാഞ്ചിയിലെ ബിർസ മുണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് റോബിന്റെ പിതാവ് ഫ്രാന്‍സിസ് സേവ്യർ മിന്‍സ്. രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക സേവനത്തിന് ശേഷമാണ് ഫ്രാന്‍സിസ് പുതിയ ജോലിയിലേക്ക് തിരിഞ്ഞത്. മകന് ഐപിഎല്ലിലെ താരപരിവേഷമുണ്ടെങ്കിലും ജോലി ഉപേക്ഷിക്കാന്‍ തയാറല്ല ഫ്രാന്‍സിസ്.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മത്സരത്തിന് റാഞ്ചിയായിരുന്നു ആതിഥേയത്വം വഹിച്ചത്. എയർപോർട്ടിലെത്തിയ ഇന്ത്യന്‍ താരവും ഗുജറാത്തിന്റെ നായകനുമായ ശുഭ്മാന്‍ ഗില്‍ ഫ്രാന്‍സിസിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലുമായിരുന്നു.

"മകന്‍ ഐപിഎല്‍ താരമായതുകൊണ്ട് എനിക്ക് ജോലി ചെയ്യാതിരിക്കാനാകില്ല. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, എപ്പോഴാണ് ജീവിതം മാറിമറിയുക എന്നത് പറയാനാകില്ല. എന്റെ സഹപ്രവർത്തകരില്‍ ഒരുപാട് പേർ ചോദിക്കാറുണ്ട്, എന്തിനാണ് ജോലി ചെയ്യുന്നതെന്ന്. എനിക്ക് ജോലി ചെയ്യാന്‍ ആരോഗ്യമുള്ള കാലം വരെ ഞാന്‍ തുടരുമെന്ന് മറുപടി നല്‍കും," ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് ഫ്രാന്‍സിസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in