ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ കളി മതിയാക്കി

ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ കളി മതിയാക്കി

ബംഗ്ലാദേശിനു വേണ്ടി 70 ടെസ്റ്റ് മത്സരങ്ങളും 241 ഏകദിനങ്ങളും 78 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൂന്നു മാസം മാത്രം ശേഷിക്കെയാണ് ബംഗ്ലാദേശ് ആരാധകരെ ഞെട്ടിച്ച് തമീമിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് തമീം വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ താരം തയാറായില്ല.

''ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. എന്റെ പരമാവധി ഞാന്‍ ടീമിനും രാജ്യത്തിനുമായി ചെയ്തിട്ടുണ്ട്. ഇനി രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് തുടരുന്നില്ല. അഫ്ഗാനിസ്ഥാനെതിരേ ഇന്നലെ നടന്ന മത്സരമാണ് എന്റെ അവസാനത്തേത്. ഇതു പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല. കുറച്ചു ദിവസങ്ങളായി ഇതേക്കുറിച്ച് ചിന്തിച്ചു വരികയായിരുന്നു''- തമീം പറഞ്ഞു.

ബംഗ്ലാദേശിനു വേണ്ടി 70 ടെസ്റ്റ് മത്സരങ്ങളും 241 ഏകദിനങ്ങളും 78 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 10 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമടക്കം 5134 റണ്‍സ് നേടിയിട്ടുണ്ട്. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 14 സെഞ്ചുറികളും 56 അര്‍ധസെഞ്ചഒറികളുമടക്ക 8313 റണ്‍സാണ് സമ്പ്യാദ്യം. 158 ആണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 1758 റണ്‍സു നേടിയ താരം ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും കുറിച്ചിട്ടുണ്ട്. പുറത്താകാതെ 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

logo
The Fourth
www.thefourthnews.in