പ്രധാനമന്ത്രി ഇടപെട്ടു; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തമീം

പ്രധാനമന്ത്രി ഇടപെട്ടു; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തമീം

തീരുമാനം പിന്‍വലിച്ചെങ്കിലും തമീം ഉടന്‍ ടീമിനൊപ്പം ചേരില്ലെന്നും താരത്തിന് ഒന്നര മാസത്തോളം വിശ്രമം അനുവദിച്ചെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിനനാലെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ തമീം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ അപ്രതീക്ഷിതമായി തമീം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

മാധ്യമങ്ങള്‍ക്കു മുന്നില്‍ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ താരം പൊട്ടിക്കരയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ധാക്കയില്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് താരത്തെ ക്ഷണിച്ചു വരുത്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീന താരവുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തമീം തീരുമാനിച്ചതെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ജലാല്‍ യൂനുസ് പറഞ്ഞു.

തീരുമാനം പിന്‍വലിച്ചെങ്കിലും തമീം ഉടന്‍ ടീമിനൊപ്പം ചേരില്ലെന്നും താരത്തിന് ഒന്നര മാസത്തോളം വിശ്രമം അനുവദിച്ചെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ബംഗ്ലാദേശിനു വേണ്ടി 70 ടെസ്റ്റ് മത്സരങ്ങളും 241 ഏകദിനങ്ങളും 78 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 10 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമടക്കം 5134 റണ്‍സ് നേടിയിട്ടുണ്ട്. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 14 സെഞ്ചുറികളും 56 അര്‍ധസെഞ്ചഒറികളുമടക്ക 8313 റണ്‍സാണ് സമ്പ്യാദ്യം. 158 ആണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 1758 റണ്‍സു നേടിയ താരം ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും കുറിച്ചിട്ടുണ്ട്. പുറത്താകാതെ 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

logo
The Fourth
www.thefourthnews.in