രാജ്യാന്തര ക്രിക്കറ്റ് വീണ്ടും കാര്യവട്ടത്ത്; ഇക്കുറി ഇന്ത്യ-ഓസ്‌ട്രേലിയ

രാജ്യാന്തര ക്രിക്കറ്റ് വീണ്ടും കാര്യവട്ടത്ത്; ഇക്കുറി ഇന്ത്യ-ഓസ്‌ട്രേലിയ

സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചു മത്സര ടി20 പരമ്പരയില്‍ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക.

രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തില്‍ വീണ്ടും ഇടംപിടിച്ച് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം. നവംബര്‍ 26-ന് ഇന്ത്യ-ഓസ്‌ട്രേലിയ ടി20യ്ക്ക് കാര്യവട്ടം വേദിയാകും. അഞ്ചു മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഇന്നു ബിസിസിഐ പുറത്തുവിട്ട അഭ്യന്തര ഫിക്‌സ്ചറിലാണ് ഇക്കാര്യം വ്യക്തമായത്.

സെപ്റ്റംബര്‍ അവസാനം ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കു ശേഷം നവംബര്‍ 23-നാണ് ട്വന്റി 20 പരമ്പര തുടങ്ങുന്നത്. ആദ്യ മത്സരം വിശാഖപട്ടണത്താണ്. തുടര്‍ന്ന് രണ്ടാം മത്സരം തിരുവനന്തപുരത്തും അരങ്ങേറും. ഗുവാഹത്തി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് പരമ്പരയിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍.

സെപ്റ്റംബര്‍ 22-ന് മൊഹാലിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തോടെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. 24-ന് ഇന്‍ഡോറില്‍ രണ്ടാം ഏകദിനവും 27-ന് രാജ്‌കോട്ടില്‍ മൂന്നാം ഏകദിനവും അരങ്ങേറും. ഓസ്‌ട്രേലിയന്‍ ടീമിന്റെ പര്യടനത്തിനു പിന്നാലെ നടക്കുന്ന അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകളുടെ പര്യടനത്തിന്റെ ഫിക്‌സ്ചറും പുറത്തുവിട്ടിട്ടുണ്ട്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന ആറാം രാജ്യാന്തര മത്സരവും നാലാം രാജ്യാന്തര ടി20 മത്സരവുമാകും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ളത്. ഇതിനു മുമ്പ് ഇതുവരെ കളിച്ച മൂന്നു ടി20 മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഒരെണ്ണം തോറ്റു. ഈ വര്‍ഷമാദ്യം ജനുവരി മൂന്നിന് ഇന്ത്യയും ശ്രീലങ്ക തമ്മില്‍ നടന്ന ഏകദിന മത്സരമാണ് ഇവിടെ അവസാനം നടന്ന രാജ്യാന്തര മത്സരം. അ്ന്ന് 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.

logo
The Fourth
www.thefourthnews.in