'മണിപ്പുര്‍ വിഷയം കണ്ടില്ലെന്ന് നടിക്കുന്നു'; കോഹ്ലിക്കും ടീം ഇന്ത്യയ്ക്കുമെതിരേ ട്രോള്‍ മഴ
മണിപ്പൂര്‍ വിഷയത്തില്‍ പരസ്യ പ്രതിഷേധത്തിനോ, വിമര്‍ശനത്തിനോ, അപലപനത്തിനോ തയാറാകാത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും സഹതാരങ്ങള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന ട്രോളുകളുടെ പ്രവാഹം. അമേരിക്കപോലുള്ള വിദേശ രാജ്യങ്ങളില്‍ അരങ്ങേറിയ വംശവെറിക്കെതിരെ വരെ പ്രതികരിച്ച താരങ്ങള്‍ എന്തു കൊണ്ടാണ് സ്വന്തം രാജ്യത്ത് ഇത്തരമൊരു സംഭവം നടന്നിട്ടും പ്രതികരിക്കാത്തതെന്നും ചിലര്‍ ചോദിച്ചു.
മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനം. നിലവില്‍ ഇന്ത്യന്‍ ടീം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കായി ട്രിനിഡാഡിലാണ് ഉള്ളത്. മറ്റ് പലവിഷയങ്ങളിലും താരങ്ങള്‍ നടത്തിയ പ്രതികരണങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തു
മാസങ്ങളായി മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ലോകത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പലകോണുകളില്‍ നിന്നും അക്രമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.