ഇന്ത്യയ്ക്ക് തന്ത്രമോതാന്‍ ധോണിക്കാവില്ല; എന്തുകൊണ്ട്?

ഇന്ത്യയ്ക്ക് തന്ത്രമോതാന്‍ ധോണിക്കാവില്ല; എന്തുകൊണ്ട്?

ഗംഭീറിന് പുറമെ സ്റ്റീഫന്‍ ഫ്ലെമിങ്, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളും ഉയർന്നു കേള്‍ക്കുന്നുണ്ട്

ഐപിഎല്‍ ആവേശത്തിന് ശേഷം ഇന്ത്യ ട്വന്റി 20 ലോകകപ്പിന് തയാറെടുക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തുനിന്നുയരുന്ന പ്രധാന ചോദ്യം രാഹുല്‍ ദ്രാവിഡിന് ശേഷം കളിപഠിപ്പിക്കാനാരെന്നതാണ്. ഗൗതം ഗംഭീറിന്റെ പേരാണ് ഏറ്റവും ശബ്ദത്തിലുയർന്ന് കേള്‍ക്കുന്നതെങ്കിലും മറ്റ് പ്രമുഖരും ബിസിസിഐയുടെ പരിഗണനയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോർട്ടുകള്‍. ഗംഭീറിനൊപ്പം തന്നെ ആരാധകർ ധോണിയുടെ പേരും പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. പക്ഷേ, ധോണിക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന ചില ഘടകങ്ങള്‍ നിലനില്‍ക്കുന്നു.

എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചതും കളി മതിയാക്കിയതുമായ വ്യക്തിയായിരിക്കണം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖ്യപരിശീലകനായി ധോണിയെ പരിഗണിക്കില്ല.

എന്നാല്‍ ടീമിനൊപ്പം മറ്റൊരു റോളിലെങ്കിലും ധോണി എത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാകില്ല. കാരണം, 2021 ട്വന്റി 20 ലോകകപ്പില്‍ ഉപദേഷ്ടാവായി ധോണി ടീമിനൊപ്പമുണ്ടായിരുന്നു. പക്ഷേ, ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു.

ഇന്ത്യയ്ക്ക് തന്ത്രമോതാന്‍ ധോണിക്കാവില്ല; എന്തുകൊണ്ട്?
കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'

നിലവില്‍ ഫോമിലുള്ള ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന സൂചനകളൊന്നും തന്നെ നല്‍കിയിട്ടില്ല. ഈ ഐപിഎല്ലില്‍ 11 ഇന്നിങ്സുകളിലായി 220 സ്ട്രൈക്കറ്റ് റേറ്റിലാണ് ധോണി ബാറ്റ് ചെയ്തത്. പുറത്തായത് മൂന്ന് തവണ മാത്രവും.

മേയ് 27നായിരുന്നു അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി. ഏകദേശം മൂവായിരത്തിലധികം അപേക്ഷകള്‍ വന്നതായാണ് റിപ്പോർട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പടെയുള്ള വ്യാജ അപേക്ഷകളുണ്ടായിരുന്നു. ഗംഭീറിന് പുറമെ സ്റ്റീഫന്‍ ഫ്ലെമിങ്, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളും ഉയർന്നു കേള്‍ക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in