പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ സ്‌കോര്‍; എന്നിട്ടും എന്തുകൊണ്ട് പാകിസ്താന്‍ തോറ്റു?, കാരണമിതാ

പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ സ്‌കോര്‍; എന്നിട്ടും എന്തുകൊണ്ട് പാകിസ്താന്‍ തോറ്റു?, കാരണമിതാ

മത്സരം ശ്രീലങ്ക രണ്ടു വിക്കറ്റിന് വിജയിച്ചപ്പോള്‍ പാകിസ്താന് വിനയായത് മഴയ്ക്കു തൊട്ടുമുന്‍പ് നഷ്ടമായ മുഹമ്മദ് നവാസിന്റെ വിക്കറ്റാണ്

ഏഷ്യകപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്താനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് കണ്ട പലര്‍ക്കും മത്സരം സമനില ആയിരുന്നു എന്നു തോന്നിയതില്‍ തെറ്റുപറയാനില്ല. ആശയക്കുഴപ്പത്തിന് ഇടയാക്കിയത് സ്‌കോര്‍കാര്‍ഡില്‍ പാക്കിസ്ഥാന്‍ 42 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സും ശ്രീലങ്ക 42 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എന്നതാണ്. മത്സരം ശ്രീലങ്ക രണ്ടു വിക്കറ്റിന് വിജയിച്ചപ്പോള്‍ പാകിസ്താന് വിനയായത് മഴയ്ക്കു തൊട്ടുമുന്‍പ് നഷ്ടമായ മുഹമ്മദ് നവാസിന്റെ വിക്കറ്റാണ്.

പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ സ്‌കോര്‍; എന്നിട്ടും എന്തുകൊണ്ട് പാകിസ്താന്‍ തോറ്റു?, കാരണമിതാ
ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം, ഫൈനല്‍ ഉറപ്പിച്ച് ശ്രീലങ്ക

പാകിസ്താന്റെ തോല്‍വിക്ക് കാരണമായത് മഴയുടെ കടന്നുവരവും ഡക്ക് വര്‍ത്ത് ലൂയിസ് നിയമവുമായിരുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരം മഴ മൂലം വൈകിയതിനാല്‍ 45 ഓവറായി ചുരുക്കിയിരുന്നു. എന്നാല്‍, മത്സരം പുരോഗമിക്കുന്നതിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 42 ഓവറായി ചുരുക്കി. പാക്കിസ്ഥാന്‍ 27.4 ഓവറില്‍ 130/5 എന്ന നിലയില്‍ ബാറ്റിംഗ് തുടരുമ്പോഴാണ് രണ്ടാം തവണയും മഴ വില്ലനായി എത്തിയത്. തുടര്‍ന്ന് പാകിസ്താന്‍ 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. എന്നാല്‍, ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ ടോട്ടലില്‍ നിന്ന് ഒരു റണ്‍സ് കുറച്ചിരുന്നു. രണ്ടാമത് മഴ എത്തുന്നതിന് തൊട്ടുമുന്‍പ് പാകിസ്താന് അഞ്ചു വിക്കറ്റ് നഷ്ടമായതിനാലാണ് കിഴിവ്. ഇതേത്തുടര്‍ന്ന് ശ്രീലങ്കയുടെ വിജയലക്ഷ്യം 252 ആയി നിശ്ചയിക്കപ്പെട്ടു.

27.4ാം ഓവറില്‍ മഴ എത്തുന്നതിന് തൊട്ടുമുമ്പ് പാകിസ്ഥാന് മുഹമ്മദ് നവാസിന്റെ വിക്കറ്റ് നഷ്ടമായതാണ് നിര്‍ണായകമായത്. നവാസ് പുറത്തായില്ലായിരുന്നെങ്കില്‍ ശ്രീലങ്കയുടെ ലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 252-ന് പകരം 255 റണ്‍സ് ആകുമായിരുന്നു.

മഴ ഭീഷണിയുള്ള മത്സരങ്ങളില്‍ ടീമിന് വിക്കറ്റുകള്‍ അധികം നഷ്ടമാകാതെ മികച്ച തുടക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമാകുന്നത് മത്സരത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ മെച്ചപ്പെട്ടാല്‍പ്പോലും പുതുക്കിയ ടോട്ടല്‍ നേടാനുള്ള ടീമുകളുടെ സാധ്യതകളെ ദോഷകരമായി ബാധിക്കാറുണ്ടെന്നതിന് ഉദാഹരമാണമായിരുന്നു കഴിഞ്ഞ ദിവസത്തെ ശ്രീലങ്ക-പാകിസ്താന്‍ മത്സരം. അവസാന 2 പന്തില്‍ 6 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക തന്റെ ടീമിന് ആവേശ വിജയം നേടിക്കൊടുത്തത്. ഇതോടെ, ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും.

logo
The Fourth
www.thefourthnews.in