CWC2023:  ഇന്ത്യ ഇന്നിറങ്ങുന്നു, ഓസ്‌ട്രേലിയക്കെതിരായ മത്സരം ചെന്നൈയിൽ

CWC2023: ഇന്ത്യ ഇന്നിറങ്ങുന്നു, ഓസ്‌ട്രേലിയക്കെതിരായ മത്സരം ചെന്നൈയിൽ

ലോക റാങ്കിങ്ങിലെ ഒന്നും മൂന്നും സ്ഥാനക്കാർ തമ്മിലെ പോരാട്ടത്തിൽ ജയം ആർക്കൊപ്പമെന്നത് പ്രവചിക്കുക അസാധ്യമാണ്

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ലോകകപ്പിലെ ആദ്യ പോരിന് ഇന്ത്യ ഇന്നിറങ്ങും. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. 2011ലെ ചരിത്രം ആവർത്തിക്കാൻ ഇന്ത്യ എത്തുമ്പോൾ ആറാം കിരീടമാണ് ഓസ്‌ട്രേലിയയുടെ ഉന്നം. ക്രിക്കറ്റിലെ അതിശക്തർ തമ്മിലുള്ള പോരാട്ടമായത്കൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കളിയുടെ ചൂട് നഷ്ടപ്പെടുത്താൻ മഴ വില്ലനായി അവതരിക്കില്ലെന്ന പ്രതീക്ഷയും ക്രിക്കറ്റ് പ്രേമികൾക്കുണ്ട്.

ബാറ്റിങ് നിരയിൽ ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളി ഉയർത്താൻ രോഹിത് ശർമയും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യൻ നിര സജ്ജം

ലോക റാങ്കിങ്ങിലെ ഒന്നും മൂന്നും സ്ഥാനക്കാർ തമ്മിലെ പോരാട്ടത്തിൽ ജയം ആർക്കൊപ്പമെന്നത് പ്രവചിക്കുക അസാധ്യമാണ്. ബാറ്റിങ് നിരയിൽ ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളി ഉയർത്താൻ രോഹിത് ശർമയും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യൻ നിര സജ്ജമാണ്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് ഇത്തവണയും ഫോമിലേക്ക് ഉയർന്നാൽ ഓസ്‌ട്രേലിയ അല്പം വെള്ളം കുടിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ള ബാറ്റ്സ്മാൻ കൂടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ആറ് കന്നിക്കാരെയും കൊണ്ടാണ് ടീം ഇന്ത്യ കളത്തിലിറങ്ങന്നത്. മറുഭാഗത്ത് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമടങ്ങുന്ന നിരയും കരുത്തരാണ്.

CWC2023:  ഇന്ത്യ ഇന്നിറങ്ങുന്നു, ഓസ്‌ട്രേലിയക്കെതിരായ മത്സരം ചെന്നൈയിൽ
CWC2023 | റണ്‍മല കയറാനാകാതെ ലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് 102 റണ്‍സ് ജയം

സ്പിന്നർമാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിൽ എംഎ ചിദംബരം സ്റ്റേഡിയം. സ്ലോ പിച്ചിൽ മീഡിയം പേസ് ബൗളർമാർ നിർണായകമാണ്. ഓസ്‌ട്രേലിയയ്ക്ക് പരിചിതമായ പിച്ചുകളായതുകൊണ്ട് തന്നെ ഇന്ത്യയ്ക്കും കാര്യങ്ങൾ എളുപ്പമായിരിക്കില്ല. സ്പിന്നർ ആദം സാമ്പ ഇന്ത്യയ്ക്ക് ഭീഷണിയായേക്കും. കൂടാതെ ഓൾറൗണ്ടർ ജോഷ് ഹേസൽവുഡും സ്ലോ പിച്ചുകളിൽ കഴിവ് തെളിയിച്ച മീഡിയം പേസറാണ്.

ശുഭ്മാൻ ഗില്ലിന് പനിയായതുകൊണ്ട് തന്നെ ഇഷാൻ കിഷൻ ആ സ്ഥലത്തേക്ക് എത്തിയേക്കും. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് ഇന്ത്യൻ സ്പിന്നർ നിരയിലെ കരുത്തന്മാർ. രവിചന്ദ്ര അശ്വിനോ ശർദുൾ താക്കൂറോ, ആരെങ്കിലും ഒരാൾ മാത്രമേ കളിക്കളത്തിലുണ്ടാകു. ടോസ് നേടുന്നവർ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in