'ധോണിയുടെ ഉപദേശം ഫലിച്ചു'; ടീം ഇന്ത്യയില്‍ ക്ഷണം ലഭിച്ചതിനു പിന്നാലെ ജയ്‌സ്വാള്‍

'ധോണിയുടെ ഉപദേശം ഫലിച്ചു'; ടീം ഇന്ത്യയില്‍ ക്ഷണം ലഭിച്ചതിനു പിന്നാലെ ജയ്‌സ്വാള്‍

മുംബൈ ക്രിക്കറ്റ് ആണ് തന്നെ വളര്‍ത്തിയതെന്നും അവിടെ നിന്നാണ് റെഡ് ബോള്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം വർധിച്ചതെന്നും ജെയ്‌സ്വാള്‍

ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടൊപ്പണ്ടായിരുന്ന നിമിഷങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ വിലപ്പെട്ടതാണെന്ന് യുവ ഇന്ത്യന്‍ ക്രിക്കറ്റര്‍ യശ്വസി ജെയ്‌സ്വാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടയില്‍ അദ്ദേഹവുമായി സംസാരിച്ചതായും ജെയ്‌സ്വാള്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച യുവതാരം അരങ്ങേറ്റം നടത്താനൊരുങ്ങുന്നതിന്റെ തയ്യാറെടുപ്പിലാണ്.

'' ധോണിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത് ജീവിതത്തിലെ മഹത്തായ നേട്ടമാണ്. ആദ്യമായാണ് അദ്ദേഹത്തെ ഇത്രയും അടുത്ത് കാണുന്നത്. മത്സരത്തിനിടയില്‍ അദ്ദേഹവുമായി ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നോട് നല്ല ഷോട്ടുകള്‍ കളിക്കാനും ആത്മവിശ്വാസം വളര്‍ത്തി മനസ്സിനെ ശാന്തമാക്കി വയ്ക്കാനും ഉപദേശിച്ചു. ഇതൊക്കെ ചെറിയ കാര്യം തന്നെയാണ് പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. അതിന് ഒരുപാട് ക്ഷമ വേണം'' -രാജസ്ഥാൻ താരം പറഞ്ഞു.

'ധോണിയുടെ ഉപദേശം ഫലിച്ചു'; ടീം ഇന്ത്യയില്‍ ക്ഷണം ലഭിച്ചതിനു പിന്നാലെ ജയ്‌സ്വാള്‍
സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍; വിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

''എന്റെ നേട്ടങ്ങളുടെ പട്ടിക പൂര്‍ത്തിയായിട്ടില്ല, ഇനിയും ഒരുപാട് പരിശ്രമിക്കാനും മുന്നോട്ടു പോകാനുമുണ്ട്'' ജെയ്‌സ്വാള്‍ ആത്മവിശ്വാസത്തോടെ പറയുന്നു. വാങ്ക്ഡെ സ്റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റുകള്‍ ദൂരെ നിന്ന് കാണുമ്പോള്‍ അവിടെ കളിക്കണമെന്ന് ചെറുപ്പത്തില്‍ ഒരുപാട് ആഗ്രഹിച്ചതായും ഐപിഎല്ലില്‍ ആ മൈതാനത്ത് സെഞ്ചുറി നേടിയപ്പോള്‍ ആദ്യം ആ ഓര്‍മകളിലേക്കാണ് പോയതെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ ക്രിക്കറ്റ് ആണ് തന്നെ വളര്‍ത്തിയതെന്നും അവിടെ നിന്നാണ് റെഡ് ബോള്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം വർധിച്ചതെന്നും ജെയ്‌സ്വാള്‍ വ്യക്തമാക്കി. സ്‌കൂള്‍ ടീമിലോ ക്ലബ്ബ് ടീമിലോ എവിടെയുമാകട്ടെ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ മുംബൈ ക്രിക്കറ്റിലുണ്ട്. റെഡ്‌ബോള്‍ ക്രിക്കറ്റ് തനിക്കെപ്പോഴും പ്രിയപ്പെട്ടതാണെന്നും, ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് തന്റെ മാനസികനില മെച്ചപ്പെടുത്താന്‍ നന്നായി സഹായിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏത് ഫോര്‍മാറ്റ് ആണെങ്കിലും പ്രശ്‌നമില്ല, ഞാന്‍ എന്റെ ഷോട്ടുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

. '' ഏത് ഫോര്‍മാറ്റ് ആണെങ്കിലും പ്രശ്‌നമില്ല, ഞാന്‍ എന്റെ ഷോട്ടുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്ങനെ ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കാം എന്നത് മാത്രമാണ് എന്റെ ചിന്ത,'' ജെയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു

logo
The Fourth
www.thefourthnews.in