ക്രിസ്റ്റ്യാനോ ദ കിങ്; അന്താരാഷ്ട്ര കരിയറില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം

ക്രിസ്റ്റ്യാനോ ദ കിങ്; അന്താരാഷ്ട്ര കരിയറില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം

തന്റെ ദേശീയ ടീമിനായി 200 മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ 89ാം മിനിറ്റിൽ പോർച്ചു​ഗലിന്റെ വിജയ​ഗോൾ നേടുകയും ചെയ്തു

കാല്പന്ത് ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കടന്ന് പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ​ഗിന്നസ് റെക്കോർഡാണ് റോണോ കീഴടക്കിയത്. ഐലൻഡിനെതിരെ നടന്ന യൂറോ 2024 യോ​ഗ്യതാ മത്സരത്തിലാണ് താരം നേട്ടം കൊയ്തത്. തന്റെ ദേശീയ ടീമിനായി 200 മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ 89ാം മിനിറ്റിൽ പോർച്ചു​ഗലിന്റെ വിജയ​ഗോൾ നേടുകയും ചെയ്തു. പോർച്ചു​ഗലിനായി അദ്ദേഹത്തിന്റെ 123ാം ​ഗോളാണ് ഇത്.

ഐലൻഡിനെതിരെ നടന്ന യൂറോ 2024 യോ​ഗ്യതാ മത്സരത്തിലാണ് താരം നേട്ടം കൊയ്തത്

പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേരത്തേ തന്നെ അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. കുവൈത്തിന്റെ ബാദർ അൽ-മുതവയുടെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്.

20 വർഷമായി താരം പോർച്ചു​ഗൽ ദേശീയ ടീമിന്റെ ഭാ​ഗമാണ്. 18 വയസിൽ പോർച്ചു​ഗല്ലിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അദ്ദേഹം രണ്ട് പതിറ്റാണ്ടിനുള്ളിൽ ടീമിന് വേണ്ടി ഉണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല. 2022 ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്ക് ശേഷം താരം വിരമിക്കുമെന്നുള്ള ഊഹാപോഹങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാൻ സമയമായില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് റോണോ.

logo
The Fourth
www.thefourthnews.in