എഎഫ്‌സി ഏഷ്യന്‍ കപ്പ്: സിറിയയോടും പൊരുതിതോറ്റ് ഇന്ത്യ

എഎഫ്‌സി ഏഷ്യന്‍ കപ്പ്: സിറിയയോടും പൊരുതിതോറ്റ് ഇന്ത്യ

മത്സരത്തിന്റെ 75-ാം മിനിറ്റില്‍ ഉമര്‍ മഹര്‍ ഖര്‍ബിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്

എഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസാന മത്സരവും തോറ്റ് ഇന്ത്യ പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ശക്തരായ സിറിയ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വിയാണ് ഇന്ത്യ ഇന്ന് വഴങ്ങിയത്. മത്സരത്തിന്റെ 75-ാം മിനിറ്റില്‍ ഉമര്‍ മഹര്‍ ഖര്‍ബിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്.

കളിച്ചു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഗോളൊന്നും നേടാനായില്ല.

ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇന്ന് പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. തോല്‍വിയോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. കളിച്ചു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഗോളൊന്നും നേടാനുമായില്ല. എന്നാല്‍ ശക്തരായ ടീമുകള്‍ക്കെതിരേ മികച്ച കളി കെട്ടഴിക്കാനായി.

എഎഫ്‌സി ഏഷ്യന്‍ കപ്പ്: സിറിയയോടും പൊരുതിതോറ്റ് ഇന്ത്യ
കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 2-0ന് രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്താനോട് 3-0നുമാണ് ഇന്ത്യ തോറ്റത്. മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ഓസ്‌ട്രേലിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ചു പോയിന്റുള്ള ഉസ്‌ബെക്കിസ്താന്‍ രണ്ടാമതെത്തി.

logo
The Fourth
www.thefourthnews.in