എഎ‌ഫ്‌സി ഏഷ്യന്‍ കപ്പ്: ഇന്ത്യയ്ക്ക് 'ഇഞ്ചുറി'; ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് രണ്ട് ഗോളിന്

എഎ‌ഫ്‌സി ഏഷ്യന്‍ കപ്പ്: ഇന്ത്യയ്ക്ക് 'ഇഞ്ചുറി'; ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് രണ്ട് ഗോളിന്

ജാക്സണ്‍ ഇർവിന്‍ (50), ജോർദാന്‍ ബോസ് (73) എന്നിവരാണ് ഓസ്ട്രേലിയക്കായി ഗോള്‍ നേടിയത്

എഎ‍ഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ജാക്സണ്‍ ഇർവിന്‍ (50), ജോർദാന്‍ ബോസ് (73) എന്നിവരാണ് ഓസ്ട്രേലിയക്കായി ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ സമ്പൂർണ ആധിപത്യമായിരുന്നു ഓസ്ട്രേലിയ കളത്തില്‍ കാഴ്ചവെച്ചത്. 70 ശതമാനത്തിലധികം പന്തടക്കം, 28 ഷോട്ടുകള്‍, 14 കോർണറുകള്‍ എന്നിങ്ങനെയാണ് ഓസ്ട്രേലിയന്‍ മികവിന്റെ കണക്കുകള്‍. മറുവശത്ത് ഓസ്ട്രേലിയന്‍ ഗോള്‍ മുഖത്തേക്ക് ഇന്ത്യയ്ക്ക് തൊടുക്കാനായത് നാല് ഷോട്ടുകള്‍ മാത്രമായിരുന്നു. ഒരു കോർണർ പോലും നേടാനുമായില്ല.

എഎ‌ഫ്‌സി ഏഷ്യന്‍ കപ്പ്: ഇന്ത്യയ്ക്ക് 'ഇഞ്ചുറി'; ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് രണ്ട് ഗോളിന്
ഇന്ത്യന്‍ ഫുട്ബോളിന് മുന്നിലെ ധർമസങ്കടം; ഛേത്രിക്ക് ശേഷം ഇനി ആര്?

ഓസ്ട്രേലിയയുടെ തുടർ ഗോള്‍ശ്രമത്തിനിടയില്‍ ഇന്ത്യന്‍ മുന്‍നിരയ്ക്ക് ആശ്വസിക്കാനുള്ള ഏക നിമിഷം പിറന്നത് മത്സരത്തിന്റെ 16-ാം മിനുറ്റിലായിരുന്നു. വലതുവിങ്ങില്‍ നിന്ന് പൂജാരിയുടെ ക്രോസ് ബോക്സിലേക്ക്. ബോക്സിന്റെ പുറത്തുനിന്ന് ഓടിയെത്തിയ സുനില്‍ ഛേത്രി പന്തില്‍ തലവെച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പന്ത് ബോക്സിന് പുറത്തേക്ക്. ഒന്നാം പകുതിയില്‍ ഗോള്‍ കീപ്പർ ഗുർപ്രീത്തിന്റെ സേവുകളായിരുന്നു കളത്തില്‍ ഇന്ത്യയ്ക്ക് ഓർത്തുവെക്കാനുണ്ടായിരുന്നത്.

ആദ്യ പകുതിയിലെ ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം പകുതിയില്‍ പകരം വീട്ടി ഓസ്ട്രേലിയ. ആദ്യ ഗോള്‍ വീണത് 50-ാം മിനുറ്റില്‍. ഇടതുവിങ്ങില്‍ നിന്ന് വന്ന ക്രോസ് സ്വീകരിക്കുന്നതില്‍ ഗുർപ്രീത് വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്തില്‍ തൊടാനായെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ താരത്തിനായില്ല. പന്ത് എത്തിയത് ഇർവിന്റെ കാലുകളിലേക്ക്. അനായാസം താരം ലക്ഷ്യം കണ്ടു

എഎ‌ഫ്‌സി ഏഷ്യന്‍ കപ്പ്: ഇന്ത്യയ്ക്ക് 'ഇഞ്ചുറി'; ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് രണ്ട് ഗോളിന്
നെവിൽ ഡിസൂസ ഓസ്ട്രേലിയയെ നാണം കെടുത്തിയ ദിവസം

ഇന്ത്യന്‍ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ വീണത്. ഇത്തവണ ഓസ്ട്രേലിയക്കായി ഗോള്‍ നേടിയത് പകരക്കാരനായി കളത്തിലെത്തിയ ജോർദാന്‍ ബോസ്. മക്ഗ്രീയുടെ മനോഹരമായ നീക്കമായിരുന്നു ജോർദാന്റെ ഫിനിഷില്‍ കലാശിച്ചത്.

logo
The Fourth
www.thefourthnews.in