സൗദിലേക്ക് താരങ്ങളുടെ കുത്തൊഴുക്ക്; കാന്റെയും കരാറൊപ്പിട്ടു

സൗദിലേക്ക് താരങ്ങളുടെ കുത്തൊഴുക്ക്; കാന്റെയും കരാറൊപ്പിട്ടു

100 മില്യണ്‍ യൂറോ(ഏകദേശം 880 കോടി രൂപ)യ്ക്കാണ് കാന്റെയും അല്‍ ഇത്തിഹാദും കരാറില്‍ എത്തിയത്.
Updated on
1 min read

സൗദി അറേബ്യയിലേക്ക് സൂപ്പര്‍ താരങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവര്‍ക്കു പിന്നാലെ ചെല്‍സിയുടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍കോളോ കാന്റെയാണ് ഇപ്പോള്‍ സൗദി പ്രോ ലീഗിലേക്ക് കരാറൊപ്പിട്ടു കടന്നുവരുന്നത്.

സൗദി ക്ലബായ അല്‍ ഇത്തിഹാദാണ് കാന്റെയെ പാളയത്തില്‍ എത്തിച്ചയത്. 100 മില്യണ്‍ യൂറോ(ഏകദേശം 880 കോടി രൂപ)യ്ക്കാണ് കാന്റെയും അല്‍ ഇത്തിഹാദും കരാറില്‍ എത്തിയത്. ഇത്തിഹാദുമായി താരം കരാറില്‍ ഒപ്പുവച്ചതായി പ്രമുഖ ഫുട്‌ബോള്‍ ഏജന്റും മാധ്യമപ്രവര്‍ത്തകനുമായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെത്തുമെന്നാണ് സൂചന.

ബെന്‍സേമയെ സ്വന്തമാക്കിയതിനു പിന്നാലെയാണ് കാന്റെയെയും ഇത്തിഹാദ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ സീസണോടെ ചെല്‍സിയുമായുള്ള കാന്റെയുടെ കരാര്‍ അവസാനിച്ചിരുന്നു. ഫ്രഞ്ച് താരത്തിന് കരാര്‍ നീട്ടി നല്‍കാന്‍ ചെല്‍സി തയാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു റൗണ്ട് ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ സൗദി ക്ലബിന്റെ വമ്പന്‍ ഓഫര്‍ വന്നതിനു പിന്നാലെ താരം ചെല്‍സി വിടാന്‍ തീരുമാനമെടുക്കുകയായിരുന്നു.

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസറില്‍ എത്തിയ ശേഷം സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ വമ്പന്‍ താരമാണ് ജെറാര്‍ഡ്. ക്രിസ്റ്റിയാനോയ്ക്കു പിന്നാലെ റയല്‍ മാഡ്രിഡില്‍ നിന്നു ഫ്രഞ്ച് താരം കരീം ബെന്‍സേമ കഴിഞ്ഞാഴ്ച സൗദി ക്ലബായ അല്‍ ഇത്തിഹാദുമായി കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെ അല്‍ ഇത്തിഫഖ് ലിവര്‍പൂള്‍ ഇതിഹാസവും ഇംഗ്ലണ്ട് മുന്‍ താരവുമായ സ്റ്റീവന്‍ ജെറാര്‍ഡിനെ പരിശീലകനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in