പടയോട്ടം തുടങ്ങി അര്‍ജന്റീന; കോപ്പ അമേരിക്ക ഉദ്ഘാടനമത്സരത്തില്‍ കാനഡയെ വീഴ്ത്തി

പടയോട്ടം തുടങ്ങി അര്‍ജന്റീന; കോപ്പ അമേരിക്ക ഉദ്ഘാടനമത്സരത്തില്‍ കാനഡയെ വീഴ്ത്തി

ഡി മരിയ-മെസി കൂട്ടുകെട്ടില്‍ നിന്ന് മനോഹരമായ ചില നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. ഒടുവില്‍ 87ാം മിനിറ്റില്‍ മെസി തന്നെ അടുത്ത ഗോളിന് വഴിയൊരുക്കി

അറ്റ്‌ലാന്റയിലെ മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയക്ക് ജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ജുലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരുടെ ഗോളുകള്‍ക്കാണ് അര്‍ജന്റീന അനായാസ ജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ അതിശക്തരായ അര്‍ജന്റീനയെ സ്‌കോര്‍ ചെയ്യിക്കാത്ത തരത്തില്‍ വരിഞ്ഞുമുറുക്കാന്‍ കനേഡിയന്‍ പ്രതിരോധത്തിനായി. എന്നാല്‍, കളിയുടെ 49ാം മിനിറ്റില്‍ ജുലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന മുന്നിലെത്തി. ലയണല്‍ മെസിയില്‍ നിന്ന് ലഭിച്ച ത്രൂ ബോള്‍ മാക് അലിസ്റ്ററിലേക്കും അലിസ്റ്റര്‍ നിലത്തേക്ക് മറിയും മുന്‍പ് നല്‍കിയ ചെറിയൊരു ടച്ചില്‍ നിന്നു ലഭിച്ച പന്ത് അല്‍വാരസിന്റെ ബൂട്ടില്‍ നിന്നുള്ള ഷോട്ട് കനേഡിയന്‍ ഗോളി മാക്‌സിം ക്രെപ്യൂവിനെ മറികടന്ന് വലയിലെത്തി.

പടയോട്ടം തുടങ്ങി അര്‍ജന്റീന; കോപ്പ അമേരിക്ക ഉദ്ഘാടനമത്സരത്തില്‍ കാനഡയെ വീഴ്ത്തി
സ്മാര്‍ട്ടാണ് 'ഫുസ്‌ബോള്‍ ലീബെ'; അറിയാം യൂറോ 2024-ന്റെ പന്തിനെ

പിന്നീട് മെസിയും സംഘവും പലതവണ കനേഡിയന്‍ ഗോള്‍വല ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഡി മരിയ-മെസി കൂട്ടുകെട്ടില്‍ നിന്ന് മനോഹരമായ ചില നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. ഒടുവില്‍ 87ാം മിനിറ്റില്‍ മെസി തന്നെ അടുത്ത ഗോളിന് വഴിയൊരുക്കി. മനോഹരമായ ത്രൂ പാസ് ലൗട്ടാരോ മാര്‍ട്ടിനമെസിന്റെ കാലുകളിലേക്ക്. ഗോള്‍വലയിലേക്ക് അനായസമായ ഒരു ഷോട്ടിലൂടെ അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍. ഇതോടെ, ചാംപ്യന്‍മാര്‍ കോപ്പ അമേരിക്കയില്‍ പടയോട്ടം ആരംഭിക്കുകയാണ്.

logo
The Fourth
www.thefourthnews.in