ആഴ്‌സണല്‍ തോറ്റു; പ്രീമിയര്‍ ലീഗ് കിരീടം ചൂടി സിറ്റി

ആഴ്‌സണല്‍ തോറ്റു; പ്രീമിയര്‍ ലീഗ് കിരീടം ചൂടി സിറ്റി

35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റുമായാണ് മൂന്നു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ സിറ്റി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. സീസണില്‍ മൂന്നു റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് സിറ്റി കിരീടം നിലനിര്‍ത്തിയത്. ഇന്നു നടന്ന മത്സരത്തില്‍രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയതാണ് സിറ്റിക്കു തുണയായത്.

നോട്ടിങ്ഹാമിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണല്‍ തോറ്റത്. ഇതോടെ 35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റുമായാണ് മൂന്നു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ സിറ്റി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

37 മത്സരങ്ങള്‍ കളിച്ച ആഴ്‌സണലിന് 81 പോയിന്റാണുള്ളത്. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാല്‍ പോലും അവര്‍ക്ക് സിറ്റിയുടെ പോയിന്റ് മറികടക്കാനാകില്ല. സീസണില്‍ ഭൂരിപക്ഷം സമയത്തും ഒന്നാം സ്ഥാനത്തു തുടര്‍ന്ന ശേഷം അവസാന മത്സരങ്ങളില്‍ തുടരെ പോയിന്റ് ഡ്രോപ്പ് ചെയ്തതാണ് ആഴ്‌സണലിന് തിരിച്ചടിയായത്.

ഇന്നു നടന്ന മത്സരത്തില്‍ 19-ാം മിനിറ്റില്‍ അവോയിനി നേടിയ ഗോളാണ് നോട്ടിങ്ഹാമിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ജയത്തോടെ അവര്‍ക്ക് റെലഗേഷന്‍ ഭീഷണി ഒഴിവാക്കാനും കഴിഞ്ഞു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in