വല കാക്കാന്‍ സച്ചിനൊപ്പം ലാറയും; ബെംഗളുരു താരത്തെ സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്

വല കാക്കാന്‍ സച്ചിനൊപ്പം ലാറയും; ബെംഗളുരു താരത്തെ സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്

ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് 24-കാരനായ ലാറ ശര്‍മ

ചിരവൈരികളായ ബെംഗളുരു എഫ്‌സിയുടെ പാളയത്തില്‍ നിന്ന് ഒരു വര്‍ഷത്തെ ലോണില്‍ ഗോള്‍കീപ്പര്‍ ലാറ ശര്‍മയെ എത്തിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ താരം ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ പരിശീലനം ആരംഭിച്ചു. ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് 24-കാരനായ ലാറ ശര്‍മ.

ഐ ലീഗ് ടീം ഇന്ത്യന്‍ ആരോസിലും ഐഎസ്എല്‍ ടീം എടികെ(റിസര്‍വ് ടീം)യിലും കളിച്ചു പരിചയിച്ച ലാറാ ശര്‍മ 2020-ലാണ് ബെംഗളുരു എഫ്‌സിയില്‍ എത്തിയത്. മൂന്നു സീസണില്‍ ബെംഗളുരുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും വെറും അഞ്ചു മത്സരത്തില്‍ മാത്രമാണ് കളിക്കാനായത്. കഴിഞ്ഞ വര്‍ഷത്തെ ഡ്യൂറന്‍ഡ് കപ്പ് നേടിയ ബംഗളുരു ടീമിലെ അംഗമായിരുന്നു ലാറ.

ബ്ലാസ്‌റ്റേഴ്‌സ് ടീമിനൊപ്പം ചേരാനായത് ആവേശം പകരുന്നുവെന്നാണ് താരം പ്രതികരിച്ചത്. ''ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചത് സവിശേഷമായ കാര്യമാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക പിന്തുണയും നിറഞ്ഞ ഗ്യാലറിയുമെന്നാല്‍ മികച്ച ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നു. മഞ്ഞ ജഴ്‌സിയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍''- ലാറ ശര്‍മ പറഞ്ഞു.

logo
The Fourth
www.thefourthnews.in