ബ്ലാസ്‌റ്റേഴ്‌സിന്റെ തയാറെടുപ്പുകള്‍ക്ക് തിരിച്ചടി; പുത്തന്‍ താരം സൊറ്റീരിയോയ്ക്ക് പരുക്ക്

ബ്ലാസ്‌റ്റേഴ്‌സിന്റെ തയാറെടുപ്പുകള്‍ക്ക് തിരിച്ചടി; പുത്തന്‍ താരം സൊറ്റീരിയോയ്ക്ക് പരുക്ക്

ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്നാണ് സൊറ്റീരിയോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

പുതിയ സീസണില്‍ മികച്ച തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പ്രീ സീസണ്‍ ക്യാമ്പിനിടെ തന്നെ തിരിച്ചടി. ടീമിന്റെ പുതിയ സൈനിങ് ആതയ ഓസ്‌ട്രേലിയന്‍ താരം ജോഷ്വ സൊറ്റീരിയോയ്ക്ക് പരുക്കേറ്റതാണ് ടീമിനെ വലയ്ക്കുന്നത്. കഴിഞ്ഞദിവസം പ്രീസീസണ്‍ ക്യാമ്പിനിടെ താരത്തിന്റെ കാലിന് പരുക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സഹതാരങ്ങളുടെ സഹായത്തോടെയാണ് സൊറ്റീരിയോ ഗ്രൗണ്ട് വിട്ടത്. വലതുകാലിനാണ് താരത്തിനു പരുക്കേറ്റിരിക്കുന്നത്. താരത്തെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിനു വിട്ടു. എന്നാല്‍ പരുക്ക് ഗുരുതരമാണോയെന്നതു സംബന്ധിച്ച് വെളിപ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയാറായില്ല.

ബ്ലാസ്‌റ്റേഴ്‌സിന്റെ തയാറെടുപ്പുകള്‍ക്ക് തിരിച്ചടി; പുത്തന്‍ താരം സൊറ്റീരിയോയ്ക്ക് പരുക്ക്
എല്ലാം ഒഫീഷ്യല്‍; സഹല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്നാണ് സൊറ്റീരിയോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഈ സീസണില്‍ ക്ലബ് വിട്ട ഗ്രീക്ക്-ഓസ്ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്ട്രേലിയന്‍ വിങ്ങറെ സ്വന്തമാക്കിയത്.

എ-ലീഗില്‍ ന്യൂകാസില്‍ ജെറ്റ്സിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു മുമ്പ് വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്സിനായും വെല്ലിങ്ടണ്‍ ഫീനിക്സിനായും കളിച്ചിട്ടുണ്ട്. വാണ്ടറേഴ്സിനു വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും രണ്ട് അസിസ്റ്റുകളും ഫീനിക്സിനു വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ അണ്ടര്‍-20, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിട്ടുള്ള താരമാണ് സൊറ്റീരിയോ.

സൊറ്റീരിയോയുടെ വരവോടെ ടീമിലെ വിദേശതാരങ്ങളുടെ എണ്ണം നാലായി. നേരത്തെ അഡ്രിയാന്‍ ലൂണ, ദിമിത്രി ഡയമെന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇനി രണ്ടു വിദേശ താരങ്ങക്കെൂടി സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും.

logo
The Fourth
www.thefourthnews.in