താരമായി ബ്രൂണോ ഫെര്‍ണാണ്ടസ്; പോര്‍ചുഗലിന് അനായാസ ജയം

താരമായി ബ്രൂണോ ഫെര്‍ണാണ്ടസ്; പോര്‍ചുഗലിന് അനായാസ ജയം

യൂറോ 2024 യോഗ്യത മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത് പോര്‍ച്ചുഗലിന്റേത്
Updated on
1 min read

യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ പോര്‍ചുഗലിന്‌ ഗംഭീര വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ താരതമ്യേന ദുര്‍ബലരായ ബോസ്‌നിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ചു. ഇരട്ടഗോളുകള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു അവരുടെ ഹീറോ. ബെര്‍ണാഡോ സില്‍വയുടെ വകയായിരുന്നു അവരുടെ മറ്റൊരു ഗോള്‍. യൂറോ 2024 യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണ് പോര്‍ചുഗലിന്റേത്.

ഹാഫ് ടൈമിന് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ കളിയുടെ 44ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ബെര്‍ണാഡോ സില്‍വയാണ് പറങ്കിപ്പടയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. കളിയുടെ രണ്ടാം പകുതിയില്‍ ബ്രൂണോ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി.77ാം മിനുട്ടില്‍ റൂബന്‍ നെവസിന്റെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണോയുടെ ഗോള്‍.

താരമായി ബ്രൂണോ ഫെര്‍ണാണ്ടസ്; പോര്‍ചുഗലിന് അനായാസ ജയം
ബ്യൂട്ടിഫുള്‍ ബ്രൂണോ, പവര്‍ഫുള്‍ പോര്‍ചുഗല്‍; യുറുഗ്വായെ വീഴ്ത്തി നോക്കൗട്ടില്‍

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രൂണോ കളിയിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തില്‍ പട്ടിക തികച്ചു. പൂര്‍ണ്ണ സമയവും കളിച്ചുവെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. 3 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് 'ജെ'യില്‍ പോര്‍ച്ചുഗല്‍ ഒന്നാമതാണ്. ബോസ്നിയക്ക് 3 പോയിന്റ് മാത്രമാണ് ഉള്ളത്. മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയയോട് ബെല്‍ജിയം സമനില പിടിച്ചു. ഗ്രൂപ്പ് എയില്‍ നോര്‍വെയെ സ്‌കോട്ട്ലന്റെ 2-1ന് പരാജയപ്പെടുത്തി.

logo
The Fourth
www.thefourthnews.in