വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ജമൈക്കന്‍ കുതിപ്പ് അവസാനിച്ചു, കൊളംബിയ ക്വാര്‍ട്ടറില്‍

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ജമൈക്കന്‍ കുതിപ്പ് അവസാനിച്ചു, കൊളംബിയ ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് കൊളംബിയയുടെ എതിരാളികള്‍

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരീബിയന്‍ ടീമായ ജമൈക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയ. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ച് അവര്‍ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കാറ്റലിന് അസ്മി നേടിയ ഗോളാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ഇടതു വിങ്ങില്‍ നിന്ന് സ്പാറ്റ നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു അസ്മിയുടെ ഗോള്‍. ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞതാണ് കൊളംബിയയ്ക്ക് തുണയായത്. മത്സരത്തില്‍ 11 തവണയാണ് കൊളംബിയ ഷോട്ട് ഉതിര്‍ത്തത്. അതില്‍ മൂന്നെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്.

പന്ത് കൈവശം വച്ചു കളിക്കുന്നതിലും ജമൈക്കയെക്കാള്‍ മിടുക്ക് കൊളംബിയയ്ക്കായിരുന്നു. ലാറ്റിനമേരിക്കന്‍ ടീമിന്റെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് ജമൈക്ക കീഴടങ്ങിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് കൊളംബിയയുടെ എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന പ്രീക്വാര്‍ട്ടറില്‍ നൈജീരിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(4-2) തോല്‍പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നത്.

logo
The Fourth
www.thefourthnews.in