റൊസാരിയോയെ കൈവിടാതെ ക്യൂഫ; മുന്‍ താരത്തിന്റെ കുടുംബത്തിന് താങ്ങായി ഫുട്‌ബോള്‍ കൂട്ടായ്മ

റൊസാരിയോയെ കൈവിടാതെ ക്യൂഫ; മുന്‍ താരത്തിന്റെ കുടുംബത്തിന് താങ്ങായി ഫുട്‌ബോള്‍ കൂട്ടായ്മ

1968 മുതല്‍ കാലിക്കറ്റ് സര്‍വകലാശാല ഫുട്‌ബോള്‍ ടീമില്‍ കളിച്ചിരുന്നവരുടെ കൂട്ടായ്മയാണ് ക്യൂഫ

അന്തരിച്ച മുന്‍ കേരളാ ഫുട്‌ബോള്‍ താരം ജോണ്‍ പോള്‍ റൊസാരിയോയുടെ കുടുംബത്തിന് സഹായവുമായി കാലിക്കറ്റ് സര്‍വകലാശാല മുന്‍ ഫുട്‌ബോള്‍ താരങ്ങളുടെ കൂട്ടായ്മ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എക്‌സ് ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍(ക്യൂഫ) അംഗങ്ങളും മുന്‍ രാജ്യാന്തര താരങ്ങളുമടങ്ങിയ സംഘം ഇന്നലെ റൊസാരിയോയുടെ വീട്ടിലെത്തി സഹായധനം കൈമാറി.

1968 മുതല്‍ കാലിക്കറ്റ് സര്‍വകലാശാല ഫുട്‌ബോള്‍ ടീമില്‍ കളിച്ചിരുന്നവരുടെ കൂട്ടായ്മയാണ് ക്യൂഫ. ഇതില്‍ രാജ്യാന്തര താരങ്ങള്‍ ഉള്‍പ്പടെ 164 പേരാണ് അംഗങ്ങളായുള്ളത്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ താരങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകനായിരുന്നു സിപിഎം ഉസ്മാന്‍ കോയയയുടെ നേതൃത്വത്തില്‍ 1994-ലാണ് ക്യുഫ രൂപീകരിച്ചത്.

എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പിവി ശ്രീനിജനാണ് റൊസാരിയോയുടെ ഭാര്യ ജൂലി ക്ഷൈന്‍ റൊസാരിയോയ്ക്ക് തുക കൈമാറിയത്. കേരളാ ഫുട്‌ബോള്‍ ടീം മുന്‍ താരങ്ങളും പരിശീലകരുമായ വിക്ടര്‍ മഞ്ഞില, എംഎം ജേക്കബ്, മുന്‍ താരങ്ങളായ എന്‍ കെ ഇട്ടിമാത്യു, റൊസാരിയോയ്‌ക്കൊപ്പം കളിച്ചിരുന്ന സിയാദ്, ജസ്റ്റിന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

logo
The Fourth
www.thefourthnews.in