ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: കൊളംബിയന്‍ വമ്പൊടിച്ച് ഇംഗ്ലണ്ട് സെമിയില്‍

ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: കൊളംബിയന്‍ വമ്പൊടിച്ച് ഇംഗ്ലണ്ട് സെമിയില്‍

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തില്‍ ആദ്യം ലീഡ് വഴങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അവര്‍ ജയം കൊയ്തത്.

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇന്ന് നടന്ന അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയയെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് അവസാന നാലില്‍ ഇടംപിടിച്ചത്. നേരത്തെ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഓസ്‌ട്രേലിയ അവസാന നാലില്‍ ഇടംപിടിച്ചിരുന്നു.

സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തില്‍ ആദ്യം ലീഡ് വഴങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അവര്‍ ജയം കൊയ്തത്. ഇംഗ്ലണ്ടിനു വേണ്ടി ലോറണ്‍ ഹെംപ്, അലീസിയ റൂസോ എന്നിവരാണ് ലക്ഷ്യം കണ്ടത്. അതേസമയം ലെയ്‌സി സാന്റോസിന്റെ വകയായിരുന്നു കൊളംബിയയുടെ ഗോള്‍.

ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: കൊളംബിയന്‍ വമ്പൊടിച്ച് ഇംഗ്ലണ്ട് സെമിയില്‍
വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; ഷൂട്ടൗട്ടിനൊടുവില്‍ ആതിഥേയര്‍ സെമിയില്‍

മത്സരത്തിന്റെ 44-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ കാറ്റലിന പെരെസിന്റെ പിഴവ് മുതലെടുത്ത് ലെയ്‌സി ലാറ്റിനമേരിക്കന്‍ ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടു മിനിറ്റിലധികം സമയം അവര്‍ ലീഡ് നിലനിര്‍ത്താനായില്ല. ആദ്യപകുതിയുടെ ഫൈനല്‍ വിസില്‍ മുഴുങ്ങുന്നതിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ കൊളംബിയന്‍ ഗോള്‍കീപ്പര്‍ വരുത്തിയ പിഴവില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി. ഹെമ്പ് ആയിരുന്നു സ്‌കോറര്‍.

ഇതോടെ 1-1 എന്ന നിലയില്‍ പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ തന്നെ ഇംഗ്ലണ്ട് വിജയഗോളും കുറിച്ചു. അലീസയായിരുന്നു സ്‌കോര്‍ ചെയ്തത്. പിന്നീട് പന്ത് ഹോള്‍ഡ് ചെയ്തു കളിച്ച ഇംഗ്ലണ്ട് എതിരാളികള്‍ക്ക് തിരിച്ചുവരവിനുള്ള അവസരം നിഷേധിച്ച് ജയം കൊയ്യുകയായിരുന്നു. സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

logo
The Fourth
www.thefourthnews.in