ഇംഗ്ലണ്ട് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു

ഇംഗ്ലണ്ട് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു

1966 ഫിഫ ഫുട്ബോള്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ചാള്‍ട്ടന്‍

ഇംഗ്ലണ്ട് - മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ (86) അന്തരിച്ചു. 1966 ഫിഫ ഫുട്ബോള്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ചാള്‍ട്ടന്‍. ഇംഗ്ലണ്ടിനായി 106 മത്സരങ്ങളാണ് ചാള്‍ട്ടന്‍ കളിച്ചത്. 49 ഗോളുകളും നേടി. 1966 ലോകകപ്പില്‍ മൂന്ന് തവണയായിരുന്നു താരം ലക്ഷ്യം കണ്ടത്.

മഞ്ചസ്റ്റർ യുണൈറ്റഡിനായി 758 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ചാള്‍ട്ടന്‍ 249 ഗോളുകളാണ് 17 വർഷം നീണ്ട ക്ലബ്ബ് കരിയറില്‍ സ്കോർ ചെയ്തത്. യുണൈറ്റഡിനൊപ്പം മൂന്ന് തവണ ലീഗ് കിരീടം നേടി. ഇതിന് പുറമെ യൂറോപ്യന്‍ കിരീടവും എഫ് എ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

കളിമതിയാക്കിയതിന് ശേഷം 39 വർഷം യുണൈറ്റഡിന്റെ ഡയറക്ടറായും ചാള്‍ട്ടന്‍ സേവനമനുഷ്ടിച്ചിരുന്നു

ഇംഗ്ലണ്ട് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു
CWC2023 | വാംഖഡയില്‍ ഇംഗ്ലീഷ് ദുരന്തം; ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സ് ജയം

കളിമതിയാക്കിയതിന് ശേഷം 39 വർഷം യുണൈറ്റഡിന്റെ ഡയറക്ടറായും ചാള്‍ട്ടന്‍ സേവനമനുഷ്ടിച്ചിരുന്നു. മാഞ്ചസ്റ്ററിലെയോ ഇംഗ്ലണ്ടിലെയോ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ദശലക്ഷങ്ങളുടെ ഹീറോയായിരുന്നു ചാള്‍ട്ടനെന്ന് യുണൈറ്റ് അനുശോചന സന്ദേശത്തില്‍ പറയുന്നു.

''ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സർ ബോബി ചാള്‍ട്ടന്റെ വിയോഗത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിയായ ദുഖം രേഖപ്പെടുത്തുന്നു. ഫുട്ബോൾ കളിക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവ് പോലെ തന്നെ സ്പോർട്സ്മാൻഷിപ്പിന്റെ പേരിലും അദ്ദേഹം പ്രശംസനേടിയിട്ടുണ്ട്. കളിയിലെ അതികായനായി സർ ബോബി എന്നും ഓർമ്മിക്കപ്പെടും,” ക്ലബ് പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in