''കാല്‍പന്ത് എടുത്തിരുന്നില്ലെങ്കില്‍ കൃഷിക്കാരനായേനെ''
Michael Regan

''കാല്‍പന്ത് എടുത്തിരുന്നില്ലെങ്കില്‍ കൃഷിക്കാരനായേനെ''

തന്റെ കൂടെ കളിച്ചിട്ടുള്ളവരില്‍ ഏറ്റവും നല്ല കളിക്കാരന്‍ കെവിന്‍ ഡി ബ്രൂയിന്‍ ആണെന്നും നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ വെളിപ്പെടുത്തി.

ഒറ്റവാക്കില്‍ സ്വയം നിര്‍വചിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരമായ എര്‍ലിങ് ഹാലണ്ടിന് രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. ഒരു സെക്കന്റ് പോലും താമസമില്ലാതെ അദ്ദേഹം 'ശാന്തനായ മനുഷ്യന്‍' എന്ന മറുപടി നല്‍കി. കാല്പന്തിലേക്ക് കടന്നുവന്നില്ലായിരുന്നെങ്കില്‍ ആരായി തീര്‍ന്നേനെ എന്ന ചോദ്യത്തിന് ഹാലണ്ടിന്റെ മറുപടി എല്ലാവരെയും അതിശയിപ്പിച്ചു. ''ഫുട്‌ബോള്‍ ഇല്ലെങ്കില്‍ ഞാന്‍ ഒരു വെല്‍ഡറോ കൃഷിക്കാരനോ ആയേനെ'' വളരെ വേഗത്തിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടി യന്ത്രത്തിന്റെ മറുപടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിലെ നിര്‍ണായക ഘടകമായിരുന്നു ഹാലണ്ട്. പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞായിരുന്നു ഈ സീസണില്‍ ഹാലണ്ടിന്റെ തേരോട്ടം. പ്രീമിയര്‍ ലീഗില്‍ നേടിയ 36 ഗോളുകള്‍ ഉള്‍പ്പെടെ എല്ലാ മത്സരങ്ങളിലുമായി 52 ഗോളുകളാണ് ഹാലണ്ടിന്റെ സമ്പാദ്യം.

തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ടീമില്‍ ഏറ്റവും അടുപ്പമുള്ളത് ജാക്ക് ഗ്രീലിഷിനോടാണെന്ന് താരം പറഞ്ഞു

ഫുട്‌ബോള്‍ ജീവിതത്തിലെ തന്റെ ഉറ്റ സുഹൃത്താരാണെന്നും ഹാലണ്ട് വെളിപ്പെടുത്തി. തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ടീമില്‍ ഏറ്റവും അടുപ്പമുള്ളത് ജാക്ക് ഗ്രീലിഷിനോടാണെന്ന് താരം പറഞ്ഞു. തന്റെ കൂടെ കളിച്ചിട്ടുള്ളവരില്‍ ഏറ്റവും നല്ല കളിക്കാരന്‍ കെവിന്‍ ഡി ബ്രൂയിന്‍ ആണെന്നും നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ വെളിപ്പെടുത്തി. ബെല്‍ജിയം താരവുമായി താന്‍ കളിക്കളത്തില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതായും ഹാലണ്ട് പറഞ്ഞു. ഈ സീസണില്‍ ഹാലണ്ടിന് ഒരുപാട് ഗോള്‍ അവസരങ്ങള്‍ തുറന്ന് കൊടുത്തത് മിഡ്ഫീല്‍ഡറായ കെവിന്‍ ആണ്.

logo
The Fourth
www.thefourthnews.in