മലയാളി താരം നിധിന്‍ കൃഷ്ണ ഗോകുലം കേരളയില്‍

മലയാളി താരം നിധിന്‍ കൃഷ്ണ ഗോകുലം കേരളയില്‍

മൂന്നു വര്‍ഷത്തെ കരാറാണ് താരവുമായി ഗോകുലം ഒപ്പുവച്ചിരിക്കുന്നത്. 24 കാരനായ താരം കാസര്‍കോഡ് സ്വദേശിയാണ്.

മലയാളി പ്രതിരോധ താരം നിധിന്‍ കൃഷ്ണയെ ടീമിലെത്തിച്ച് കേരളത്തില്‍ നിന്നുള്ള ഐ ലീഗ്‌ ക്ലബ് ഗോകുലം കേരള എഫ്‌സി. മൂന്നു വര്‍ഷത്തെ കരാറാണ് താരവുമായി ഗോകുലം ഒപ്പുവച്ചിരിക്കുന്നത്. 24 കാരനായ താരം കാസര്‍കോഡ് സ്വദേശിയാണ്.

കേരള യുണൈറ്റഡ് എഫ്സി, സൗത്ത് യുണൈറ്റഡ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്, എസ്എന്‍ കോളേജ് കണ്ണൂര്‍, സായ് കേരള. തുടങ്ങിയ ടീമുകളില്‍ കളിച്ച പരിചയമുണ്ട്. കേരള പ്രീമിയര്‍ ലീഗില്‍ കേരള യുണൈറ്റഡ് എഫ്സിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് നിധിന്‍ കൃഷ്ണ.

മലയാളി താരം നിധിന്‍ കൃഷ്ണ ഗോകുലം കേരളയില്‍
ഗോകുലം കേരളയ്ക്ക് ഹാട്രിക്; വനിതാ ലീഗ് കിരീടം നിലനിര്‍ത്തി

'നിധിന്‍ കൃഷ്ണയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ട് കേരളത്തിലെ പ്രാദേശിക ഫുട്‌ബോളില്‍ പരിചിതനാണ് നിധിന്‍ അത് ടീമിന് ഒരു മുതല്‍കൂട്ടായിരിക്കും'-ഗോകുലം കേരളാ എഫ്.സി. പ്രസിഡന്റ് വി.സി. പ്രവീണ്‍ പറഞ്ഞു. പുതിയ കളിക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് നിധിനും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in