'ഇന്ത്യന്‍ പെലെ' മുഹമ്മദ് ഹബീബ് അന്തരിച്ചു

'ഇന്ത്യന്‍ പെലെ' മുഹമ്മദ് ഹബീബ് അന്തരിച്ചു

1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനും ഇതിഹാസ താരവുമായ മുഹമ്മദ് ഹബീബ് അന്തരിച്ചു. 74 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വദേശമായ ഹൈദരാബാദിലായിരുന്നു അന്ത്യം. 1965-76 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നെടുന്തൂണായിരുന്നു ഹബീബ്.

ലോക ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്‌മോസിനെതിരേ 1977-ല്‍ കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനു വേണ്ടി ഗോള്‍ നേടി ഞെട്ടിച്ച താരമാണ് ഹബീബ്. 'ഇന്ത്യന്‍ പെലെ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് എന്നിവര്‍ക്കഒ വേണ്ടി വേണ്ടി 1960കളിലും 70കളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച താരമാണ് ഹബീബ്. 1980-ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പരിശീയന രംഗത്തേക്ക് തിരിഞ്ഞ ഹബീബ് ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്കുവഹിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in