ഐഎസ്എല്‍ ഷെഡ്യൂളായി; സെപ്റ്റംബര്‍ 21ന് തുടക്കം; ആദ്യ മത്സരം കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

ഐഎസ്എല്‍ ഷെഡ്യൂളായി; സെപ്റ്റംബര്‍ 21ന് തുടക്കം; ആദ്യ മത്സരം കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

ഈ സീസണ്‍ മുതലാണ് പ്രമോഷനിലൂടെ ഐ-ലീഗ് ടീമുകള്‍ ഐഎസിഎല്ലില്‍ ചേരുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023-24 ന്റെ ഷെഡ്യൂള്‍ പുറത്തിറക്കി. സെപ്റ്റംബര്‍ 21 ന് കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിക്ക് ആതിഥേയത്വം വഹിക്കും.

ഐഎസ്എല്ലിന്റെ പത്താം സീസണാണ് 21ന് ആരംഭിക്കുന്നത്. ലീഗില്‍ ഇതുവരെ ഏറ്റവുമധികം ടീമുകള്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. ഈ സീസണ്‍ മുതലാണ് പ്രമോഷനിലൂടെ ഐ-ലീഗ് ടീമുകള്‍ ഐഎസ്എല്ലില്‍ ചേരുന്നത്.

കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്സി, നിലവിലെ ഐഎസ്എല്‍ ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യനുമായ മോഹന്‍ ബഗാനുമായി ആദ്യ മത്സരം കളിക്കും.

. ഡിസംബര്‍ 29ന് ആണ് അവസാന ലീഗ് മത്സരം.

ഈസ്റ്റ് ബംഗാള്‍ അതിന്റെ ആദ്യ ഐഎസ്എല്‍ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയുമായി കൊമ്പുകോര്‍ക്കും. ഡിസംബര്‍ 29ന് ആണ് അവസാന ലീഗ് മത്സരം.

logo
The Fourth
www.thefourthnews.in