ഇംഗ്ലണ്ടിന് പരുക്ക്; 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് ഗ്രീലിഷും അലക്സാണ്ടർ അർനോള്‍ഡും പുറത്ത്

ഇംഗ്ലണ്ടിന് പരുക്ക്; 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് ഗ്രീലിഷും അലക്സാണ്ടർ അർനോള്‍ഡും പുറത്ത്

യുക്രെയ്‌നും സ്‌കോട്‌ലന്‍ഡിനുമെതിരായ നിര്‍ണായക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ടീമിന് ഇത് വലിയ തിരിച്ചടിയാകും

യൂറോ 2024 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍നിന്ന് പ്രധാന കളിക്കാരായ ജാക്ക് ഗ്രീലിഷും ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡും പുറത്ത്. പരുക്ക് കാരണം വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇരുവരും കളിക്കില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. യുക്രെയ്‌നും സ്‌കോട്‌ലന്‍ഡിനുമെതിരായ നിര്‍ണായക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ടീമിന് ഇത് വലിയ തിരിച്ചടിയാകും.

ഇരുവരുടെയും അഭാവം മൈതാനത്തെ പ്രകടനത്തെ ഇംഗ്ലണ്ടിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ലിവര്‍പൂള്‍ മിഡ് ഫീല്‍ഡര്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡും മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റതാരം ഗ്രീലിഷും ഇംഗ്ലീഷ് പടയുടെ അവിഭാജ്യ ഘടകങ്ങളാണ്. സെപ്റ്റംബര്‍ ഒന്‍പതിനാണ് യുക്രെയ്‌നിനെതിരായ മത്സരം. 13 ന് ഇംഗ്ലണ്ട് സ്‌കോട്‌ലന്‍ഡിനെയും നേരിടും. ഇരുവരുടെയും അഭാവം മൈതാനത്തെ പ്രകടനത്തെ ഇംഗ്ലണ്ടിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ലിവര്‍പൂള്‍-ആസ്റ്റണ്‍വില്ല മത്സരത്തിനിടെയാണ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന് ഹാംസ്ട്രിങ്ങിന് പരുക്കേറ്റത്. പരിശോധനയ്ക്കുശേഷം ക്ലബ് ഡോക്ടര്‍മാരും ഇംഗ്ലണ്ട് ടീമും നടത്തിയ കൂടിയാലോചകള്‍ക്കുശേഷം വരാനിരിക്കുന്ന മത്സരങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടയെല്ലിന് പരുക്കറ്റതിനാല്‍ ഫുള്‍ഹാമിനെതിരായ മാഞ്സ്റ്റര്‍ സിറ്റിയുടെ മത്സരം ഗ്രീലിഷിന് നഷ്ടമായിരുന്നു. സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സിറ്റി വിങ്ങറിന്റെ വിടവ് ഇംഗ്ലണ്ടിന് കനത്ത നഷ്ടമായിരിക്കും.

ഇംഗ്ലണ്ടിന് പരുക്ക്; 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് ഗ്രീലിഷും അലക്സാണ്ടർ അർനോള്‍ഡും പുറത്ത്
കെ എല്‍ രാഹുല്‍ തിരിച്ചെത്തി, സഞ്ജു പുറത്ത്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

താരങ്ങള്‍ ദേശീയ ഫുട്‌ബോള്‍ കേന്ദ്രമായ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കിലെത്തിയെങ്കിലും നേരത്തേയുണ്ടായ പരുക്കിനെ തുടര്‍ന്നാണ് പിന്മാറേണ്ടി വന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാനേജര്‍ ഗാരെത് സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ച ടീമിലേക്ക് കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ഗ്രൂപ്പ് സിയില്‍ നാല് കളികളില്‍ നിന്ന് 12 പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. ആറ് പോയിന്റുള്ള യുക്രെയ്ന്‍ ആണ് രണ്ടാമത്.

logo
The Fourth
www.thefourthnews.in