ഡയസിനെ നന്നായി ബോധിച്ചു; കരാര്‍ നീട്ടി മുംബൈ സിറ്റി

ഡയസിനെ നന്നായി ബോധിച്ചു; കരാര്‍ നീട്ടി മുംബൈ സിറ്റി

കേരളാ ബ്ലാസ്‌റ്റേഴ്‌സിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്. 2021-22 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച ഡയസ് 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

അര്‍ജന്റീന്‍ മിഡ്ഫീല്‍ഡറും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരവുമായ ഹോര്‍ഗെ പെരേര ഡയസ് മുംബൈ സിറ്റിയില്‍ തുടരും. താരവും ക്ലബുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയെന്ന് മുംബൈ സിറ്റി എഫ്.സി. ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 32-കാരനായ താരം കഴിഞ്ഞ സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ട് മുംബൈയിലെത്തുന്നത്.

ഇക്കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് താരം മുംബൈയ്ക്കായി പുറത്തെടുത്തത്. ഐഎസ്.എല്ലില്‍ 18 മത്സരങ്ങളില്‍ അവര്‍ക്കു വേണ്ടി ബൂട്ട്‌കെട്ടിയ താരം 12 ഗോളുകളും 10 അസിസ്റ്റുകളും നേടി.

കേരളാ ബ്ലാസ്‌റ്റേഴ്‌സിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്. 2021-22 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച ഡയസ് 21 ഐ.എസ്.എല്‍. മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചിരുന്നു. താരത്തെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് അതിനു തുനിഞ്ഞില്ല.

ഡയസ് സ്വമേധയാ ക്ലബ് വിട്ടതാണെന്ന ധാരണയില്‍ പിന്നീട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ അശ്‌ളീല പോസ്റ്റുകളുമായി ആക്രമണം നടത്തുകയും ചെയ്തു. അത് അതിരുവിട്ടതോടെ താന്‍ സ്വമേധയാ കൊഴിഞ്ഞുപോയതല്ലെന്നും ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ കരാര്‍ പുതുക്കാന്‍ തയാറാകാതിരുന്നത് ക്ലബാണെന്നും ചൂണ്ടിക്കാട്ടി രംഗത്തുവന്നത് വാര്‍ത്തയായിരുന്നു.

logo
The Fourth
www.thefourthnews.in