പ്ലേ ​ഓ​ഫ് ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്; ഹോം ആനുകൂല്യം മുതലാക്കാൻ ബെംഗളൂരു

പ്ലേ ​ഓ​ഫ് ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്; ഹോം ആനുകൂല്യം മുതലാക്കാൻ ബെംഗളൂരു

വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പ്ലേ ​ഓ​ഫ് ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ബെം​ഗ​ളൂ​രു എ​ഫ് സിയാണ് 18ാം മത്സരത്തിൽ കേരളാ ടീമിന്റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കിക്കോഫ്. മൂന്ന് മത്സരങ്ങൾ ശേഷിക്കേ ഒരു ജയം മാത്രം മതി പ്ലേഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന്. ഇന്ന് ജയിച്ചാൽ മഞ്ഞപ്പടയ്ക്ക് പ്ലേഓഫിലെത്താം.

എവേ മത്സരങ്ങളിലെ മോശം ഫോമാണ് എന്ന ബെംഗളൂരുവിനെ നേരിടാനൊരുങ്ങുമ്പോൾ, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചങ്കിടിപ്പ് ഏറ്റുന്നത്. ബെംഗളൂരുവാകട്ടെ അവസാന അഞ്ച് കളിയും ജയിച്ചതിന്റെ ആവേശത്തിലാണ്. ഇന്നലെ ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി ഹൈദരാബാദിനെ തോൽപ്പിച്ചില്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സ് ഇതിനോടകം പ്ലേഓഫ് ഉറപ്പിച്ചേനേ. 17 ക​ളി​യി​ൽ​നി​ന്ന് 10 ജ​യ​വും ഒ​രു സ​മ​നി​ല​യും ആ​റ് തോ​ൽ​വി​യു​മ​ട​ക്കം 31 പോ​യ​ന്റുമായി മൂന്നാം സ്ഥാനത്തുളള ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​രു ജ​യംമാത്രം മതി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ക്കാം. സെമി ഉറപ്പിച്ച മുംബൈ സിറ്റിയും ഹൈദരാബാദുമാണ് മുന്നിലുളളത്. 17 ക​ളി​യി​ൽ​നി​ന്നും 10 ജയവുമായി 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. പോയിന്റ് പട്ടികയിൽ മുംബൈയ്ക്കും ഹൈദരാബാദിനും പിന്നിൽ മൂന്നാം സ്ഥാനത്ത്.

ബെംഗളൂരു എഫ്സി 17 മത്സരങ്ങളിൽനിന്ന് എ​ട്ടു ജ​യ​വും ഒ​രു സ​മനി​ല​യും എ​ട്ട് തോ​ൽ​വി​യു​മാ​യി 25 പോയിന്റോടെ ഏഴാം സ്ഥാനത്താണുളളത്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ ജയം ഇരു ടീമുകൾക്കും അനിവാര്യമാണ്. ഇനിയുളളതെല്ലാം ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണെ​ന്ന ആ​ശ്വാ​സ​മാ​ണ് ബംഗളൂരു എഫ്സി യ്ക്കുളളത്. കഴിഞ്ഞ മത്സരത്തിൽ സ്വന്തം മൈതാനത്ത് ചെന്നൈയിൻ എഫ്സിയെ കേരളാ സംഘം തോൽപ്പിച്ചിരുന്നു. ആദ്യ മുഖാമുഖത്തിൽ കൊച്ചിയിൽ ബെംഗളൂരുവിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്സിനായി. എന്നാൽ സ്വന്തം മൈതാനത്തിന്റെ ആനുകൂല്യങ്ങളും തുടർ ജയങ്ങളുടെ ആത്മവിശ്വാസവും ഇന്ന് ബെംഗളൂരുവിന് തുണയാകും.

ഫെ​ബ്രു​വ​രി 18ന് ​എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നു​മാ​യി എ​വേ മ​ത്സ​ര​വും 26ന് ​ഹൈ​ദ​രാ​ബാ​ദു​മാ​യി ഹോം ​മ​ത്സ​ര​വു​മാ​ണ് കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി ബാ​ക്കി​യു​ള്ള​ത്. പരുക്കിൽ നിന്ന് പൂ‍ർണ മുക്തനാവാത്തതിനാൽ മാർകോ ലെസ്കോവിച്ച് ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിൽ കളിച്ചേക്കില്ല.

logo
The Fourth
www.thefourthnews.in