പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 11 മുതല്‍; ആദ്യ മത്സരം സിറ്റിയും ബേണ്‍ലിയും തമ്മില്‍

പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 11 മുതല്‍; ആദ്യ മത്സരം സിറ്റിയും ബേണ്‍ലിയും തമ്മില്‍

സീസണിലെ ആദ്യ സൂപ്പര്‍ സണ്‍ഡേയായ ഓഗസ്റ്റ് 13-ന് വമ്പന്മാരായ ചെല്‍സിയും ലിവര്‍പൂളും കൊമ്പുകോര്‍ക്കും ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രാത്രി ഒമ്പതു മുതലാണ് മത്സരം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2023-24 സീസണിലേക്കുള്ള ഫിക്‌സ്ചറുകള്‍ പുറത്തുവിട്ടു. പുതിയ സീസണിന് ഓഗസ്റ്റ് 11-നാണ് തുടക്കം. 11-ന് രാത്രി 12:30-ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ബേണ്‍ലിയും തമ്മിലാണ് ആദ്യ പോരാട്ടം. ബേണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറിലാണ് മത്സരം അരങ്ങേറുക.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ നായകന്‍ വിന്‍സന്റ് കൊമ്പനിയാണ് ബേണ്‍ലിയുടെ പരിശീലകന്‍. കഴിഞ്ഞ വര്‍ഷമാണ് കൊമ്പനി ബേണ്‍ലിയുടെ പരിശീലകനായി ചുമതലയേറ്റെടുക്കുന്നത്. രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ട ബേണ്‍ലിയെ ഇക്കുറി ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിച്ചതില്‍ കൊമ്പനിയുടെ പങ്ക് വലുതാണ.

പുതിയ സീസണിന്റെ ആദ്യ ആഴ്ച തന്നെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക്‌ പ്രീമിയര്‍ ലീഗില്‍ കളമൊരുങ്ങും. സീസണിലെ ആദ്യ സൂപ്പര്‍ സണ്‍ഡേയായ ഓഗസ്റ്റ് 13-ന് വമ്പന്മാരായ ചെല്‍സിയും ലിവര്‍പൂളും കൊമ്പുകോര്‍ക്കും ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രാത്രി ഒമ്പതു മുതലാണ് മത്സരം.

ലീഗില്‍ നിലവിലെ റണ്ണറപ്പുകളായ ആഴ്‌സണല്‍ ഓഗസ്റ്റ് 12-ന് കളത്തിലിറങ്ങും. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് ആഴ്‌സണല്‍ നേരിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ പോരാട്ടം ഓഗസ്റ്റ് 14 രാത്രി 12:30-ന് വോള്‍വ്‌സിനെതിരേയാണ്.

logo
The Fourth
www.thefourthnews.in