മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്വാർഡിയോളയെ നഷ്ടമാകും; ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ മടക്കം വൈകും

മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്വാർഡിയോളയെ നഷ്ടമാകും; ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ മടക്കം വൈകും

ഗ്വാർഡിയോളയുടെ അഭാവത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ജുവാന്‍മ ലില്ലോയ്ക്കാണ് പരിശീലനത്തിന്റെ ചുമതല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനും ഫുള്‍ഹാമിനുമെതിരായ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഉണ്ടാകില്ല. നിരന്തരമായുണ്ടാകുന്ന നടുവേദന മൂലം ഗ്വാര്‍ഡിയോള അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായതായി ക്ലബ്ബ് അറിയിച്ചു. കോച്ചിന്‌ വിശ്രമം ആവശ്യമാണെന്നും ഒരിടവേളയ്ക്ക് ശേഷം ക്ലബ്ബിനൊപ്പം ചേരുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഇറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്വാർഡിയോളയെ നഷ്ടമാകും; ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ മടക്കം വൈകും
മെസിയോ ക്രിസ്റ്റ്യാനോയോ, കേമനാര്?

കുറച്ചു കാലമായി ഗ്വാര്‍ഡിയോളയെ നടുവേദയുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അതിനാലാണ് ശസ്ത്രക്രിയയ്ക്കായി ബാഴ്‌സലോണയിലേക്ക് പറന്നത്. അടിയന്തര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും സുഖം പ്രാപിച്ചാലുടന്‍ മടങ്ങുമെന്നും ക്ലബ്ബ് വ്യക്തമാക്കി. ''പെപ് ഗ്വാര്‍ഡിയോളയ്ക്ക് നടുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ബാഴ്‌സലോണയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ, ഡോ. മിറിയ ഇല്ല്യൂക്കയാണ് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു, അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിക്കുകയാണ്'' ക്ലബ് അറിയിച്ചു.

അദ്ദേഹത്തിന്റെ അഭാവത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ജുവാന്‍മ ലില്ലോയ്ക്കാണ് പരിശീലനത്തിന്റെ ചുമതല. വരുന്ന രാജ്യാന്തര ബ്രേക്കിന് ശേഷം ഗ്വാര്‍ഡിയോള തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ പ്രിമിയര്‍ ലീഗില്‍ വരുന്ന മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in