കലാപം മറന്നു, കാല്‍പന്തില്‍ രാജ്യത്തിനായി ഒരുമിച്ച് കുക്കി-മെയ്തി താരങ്ങള്‍

കലാപം മറന്നു, കാല്‍പന്തില്‍ രാജ്യത്തിനായി ഒരുമിച്ച് കുക്കി-മെയ്തി താരങ്ങള്‍

മത്സരത്തിന്റെ 8-ാം മിനിറ്റിൽ ബിഷ്ണുപൂരിൽ നിന്നുള്ള ഭരത് ലൈരെഞ്ജം ആദ്യ ഗോൾ നേടിയപ്പോൾ 74-ാം മിനിറ്റിൽ ചുരാചന്ദ്പൂരിൽ നിന്നുള്ള ലെവിസ് സാങ്മിൻലുൻ രണ്ടാം ഗോൾ അടിച്ചു

പരസ്പരം കൊന്നും കൊലവിളിച്ചും മണിപ്പൂരിനെ കലാപഭൂമിയാക്കിയ കുക്കി-മെയ്തി വിഭാഗങ്ങള്‍ രാജ്യത്തിന് മോശം പ്രതിച്ഛായ സമ്മാനിക്കുമ്പോള്‍ അതേ വിഭാഗത്തില്‍ നിന്നുള്ള രണ്ടു കൗമാരക്കാര്‍ ഫുട്‌ബോള്‍ മൈതാനത്ത് ഒരുമിച്ചു നിന്ന് രാജ്യത്തിന്റെ അഭിമാനമായി മാറി. അണ്ടര്‍ 16 സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ആ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നുള്ള രണ്ടു താരങ്ങളാണ്.

കലാപം മറന്നു, കാല്‍പന്തില്‍ രാജ്യത്തിനായി ഒരുമിച്ച് കുക്കി-മെയ്തി താരങ്ങള്‍
മണിപ്പൂര്‍ വെടിവയ്പ്പ്: കേന്ദ്ര സേനയെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

ഭൂട്ടാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ ജേതാക്കളായത്. ഫൈനലില്‍ ആ രണ്ടു ഗോളുകള്‍ േനടിയത് ഒരു കുക്കി വിഭാഗക്കാരനും ഒരു മെയ്തി വിഭാഗക്കാരനുമായിരുന്നു. മണിപ്പൂരില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ബിഷ്ണുപുര്‍, ചുരാചന്ദ് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ മെയ്തി ഭൂരിപക്ഷമുള്ള ബിഷ്ണുപുരില്‍ നിന്നുള്ള ഭരത് ലെയ്‌രഞ്ജം സ്‌കോര്‍ ചെയ്തപ്പോള്‍ 73-ാം മിനിറ്റില്‍ കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരില്‍ നിന്നുള്ള ലെവിസ് സാങ്മിന്‍ലുന്‍ ആണ് രണ്ടാം ഗോള്‍ നേടി കിരീടം ഉറപ്പിച്ചത്.

ഇവരെക്കൂടാതെ 22 അംഗ ടീമിനെ 14 പേരും മണിപ്പൂരില്‍ നിന്നുള്ളവരാണ്. അതിൽ 10 പേർ മെയ്തി വിഭാഗക്കാരും ഒരാൾ മെയ്തി മുസ്ലിമും ബാക്കി 3 പേർ കുക്കികളുമാണ്. ചാമ്പ്യൻഷിപ്പിൽ ഗോൾ നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭരത് ലൈരെഞ്ജം വ്യക്തമാക്കി. ടീമിലെ കളിക്കാർ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിലും ഒരു ടീമിൽ എത്തുമ്പോൾ എല്ലാവരും ഒത്തൊരുമയോടെ നിൽക്കുമെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. മണിപ്പൂരിലെ പ്രതിസന്ധി അവസാനിച്ച് എത്രയും വേഗം സംസ്ഥാനം പൂർവ സ്ഥിതിയിലേക്ക് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ഭരത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അണ്ടർ 16 സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ കിരീടം നേടിയത്. ബംഗ്ലാദേശിനെ ഫൈനലിൽ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

കലാപം മറന്നു, കാല്‍പന്തില്‍ രാജ്യത്തിനായി ഒരുമിച്ച് കുക്കി-മെയ്തി താരങ്ങള്‍
ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടാൻ ഗ്രഹനില നല്ലതാകണം; ഏഷ്യൻ കപ്പിന് താരങ്ങളെ തിരഞ്ഞെടുത്തത് ജ്യോതിഷി, പ്രതിഫലം 15 ലക്ഷം

അതേസമയം മണിപ്പൂരിൽ കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടന്നിരുന്നു. കേന്ദ്ര സുരക്ഷാ സേനയാണ് വെടിവയ്പ്പിന് കാരണമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. സായുധരായ അക്രമികളും കേന്ദ്ര സേനയും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിലായിരുന്നു മണിപ്പൂർ സർക്കാരിന്റെ ഇത്തരമൊരു പരാമർശം. വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും അൻപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടൽ.

logo
The Fourth
www.thefourthnews.in