'ആരുമായും കരാറിലെത്തിയിട്ടില്ല'; മെസി സൗദി ക്ലബിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്

'ആരുമായും കരാറിലെത്തിയിട്ടില്ല'; മെസി സൗദി ക്ലബിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്

മെസി സൗദി ക്ലബുമായി റെക്കോർഡ് തുകയ്ക്ക് കരാറിലെത്തിയെന്ന് ന്യൂസ് ഏജൻസിയായ എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യന്‍ ക്ലബ് അല്‍ - ഹിലാലുമായി ലയണല്‍ മെസി കരാറിലെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പിതാവും ഏജന്‌റുമായ ഹോര്‍ഗെ മെസി. ആരുമായും കരാറിലെത്തിയിട്ടില്ലെന്നും ഈ സീസണ്‍ അവസാനത്തോടെ മാത്രമേ അന്തിമ തീരുമാനമാകൂ എന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. മെസി സൗദി ക്ലബുമായി റെക്കോർഡ് തുകയ്ക്ക് കരാറിലെത്തിയെന്ന് ന്യൂസ് ഏജൻസിയായ എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്.

'ആരുമായും കരാറിലെത്തിയിട്ടില്ല'; മെസി സൗദി ക്ലബിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്
റോണോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്; അൽഹിലാലുമായി കരാർ ഉറപ്പിച്ചെന്ന് റിപ്പോർട്ട്

''ഒരു ക്ലബുമായും അടുത്ത വര്‍ഷത്തേക്ക് ഒരു ധാരണയുമായിട്ടില്ല. പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്നതിന് മുന്‍പ് ഒരു തീരുമാനവും എടുക്കില്ല. സീസണ്‍ അവസാനിച്ചാല്‍ കാര്യങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കും. കിംവദന്തികള്‍ പലതും പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ സത്യം ഒന്നേ ഉള്ളൂ. അതിനാല്‍ തന്നെ ആരുമായും കരാറിലെത്തിയില്ല. വാക്കാലുറപ്പോ ധാരണയോ ആയിട്ടില്ല.''- ഹോര്‍ഗെ മെസി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in