ബാലണ്‍ ഡി ഓര്‍ പട്ടികയായി; റൊണാള്‍ഡോ പുറത്ത്, മത്സരം മെസിയും ഹാലന്‍ഡും എംബാപെയും തമ്മില്‍

ബാലണ്‍ ഡി ഓര്‍ പട്ടികയായി; റൊണാള്‍ഡോ പുറത്ത്, മത്സരം മെസിയും ഹാലന്‍ഡും എംബാപെയും തമ്മില്‍

പുരസ്‌കാരം ഒക്‌റ്റോബര്‍ മുപ്പതിന് പ്രഖ്യാപിക്കും

2023 ലെ പുരുഷന്മാരുടെ ബാലണ്‍ ഡി ഓര്‍, വനിതകളുടെ ബാലണ്‍ ഡി ഓര്‍ എന്നിവയ്ക്കുള്ള നോമിനികളുടെ പട്ടിക ഫ്രഞ്ച് മാഗസിന്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രസിദ്ധീകരിച്ചു. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ആദ്യ മുപ്പത് കളിക്കാരുടെ പട്ടികയില്‍ പോലും ഉള്‍പ്പെടാത്തത് ആരാധാകര്‍ക്ക് കനത്ത നിരാശയായി.

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട്, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സിമ തുടങ്ങിയവര്‍ തമ്മിലാണ് കടുത്ത് മത്സരം. പുരസ്‌കാരം ഒക്‌റ്റോബര്‍ മുപ്പതിന് പ്രഖ്യാപിക്കും.

2022 ല്‍ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസി ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവാണ്. 2022ലെ ജേതാവാണ് കരിം ബെന്‍സെമ.

അതേസമയം,വനിതാ ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെ ഐറ്റാന ബോണ്‍മതി, ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ജപ്പാന്റെ ഹിനത മിയാസാവ, കൊളംബിയന്‍ താരം ലിന്‍ഡ കെയ്സെഡോ എന്നിവര്‍ ബാലണ്‍ ഡി ഓര്‍ വനിതാ നോമിനികളിലെ മുന്‍നിരക്കാരാണ്.

യാഷിന്‍ അവാര്‍ഡിന് (മികച്ച ഗോള്‍കീപ്പര്‍), ലോകകപ്പ് ജേതാവ് അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ ജേതാവ് എഡേഴ്‌സണ്‍, ലാ ലിഗ ഗോള്‍ഡന്‍ ഗ്ലോവ് മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റെഗന്‍ എന്നിവര്‍ ഇടം നേടി.

കോപ്പ അവാര്‍ഡിന് (മികച്ച അണ്ടര്‍ 21 കളിക്കാരന്‍), 2022ലെ അവാര്‍ഡ് ജേതാവും സ്‌പെയിന്‍ സൂപ്പര്‍താരം ഗവിയെയും 2021 ജേതാവായ പെദ്രിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും ബാഴ്സലോണ താരങ്ങളാണ്. റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം, ബയേണ്‍ മ്യൂണിക്കിന്റെ ജമാല്‍ മുസിയാല, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റാസ്മസ് ഹോജ്ലണ്ട് എന്നിവരും ഇവര്‍ക്കൊപ്പം മത്സരത്തിനുണ്ട്.

ബാലണ്‍ ഡി ഓര്‍ പുരുഷ നോമിനി ലിസ്റ്റ്

കൈലിയന്‍ എംബാപ്പെ (പിഎസ്ജി)

കിം മിന്‍-ജെ (നാപ്പോളി, ബയേണ്‍ മ്യൂണിക്ക്)

വിക്ടര്‍ ഒസിംഹെന്‍ (നാപ്പോളി)

ലൂക്കാ മോഡ്രിച്ച് (റിയല്‍ മാഡ്രിഡ്)

ഹാരി കെയ്ന്‍ (ടോട്ടനം ഹോട്‌സ്പര്‍, ബയേണ്‍ മ്യൂണിച്ച്)

ലയണല്‍ മെസി (പിഎസ്ജി, ഇന്റര്‍ മിയാമി)

റോഡ്രി (മാഞ്ചെസ്റ്റര്‍ സിറ്റി)

ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍)

അന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്)

റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബാഴ്സലോണ)

ജൂലിയന്‍ അല്‍വാരസ് (മാഞ്ചെസ്റ്റര്‍ സിറ്റി)

യാസിന്‍ ബൗനൂ (സെവില്ലയും അല്‍ ഹിലാലും)

വിനീഷ്യസ് ജൂനിയര്‍ (റിയല്‍ മാഡ്രിഡ്)

ഇല്‍കെ ഗുണ്ടോഗന്‍ (മാഞ്ചെസ്റ്റര്‍ സിറ്റി, ബാഴ്സലോണ)

മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് (ആഴ്‌സണല്‍)

എര്‍ലിംഗ് ഹാലാന്‍ഡ് (മാഞ്ചെസ്റ്റര്‍ സിറ്റി)

നിക്കോളോ ബരെല്ല (ഇന്റര്‍ മിലാന്‍)

റൂബന്‍ ഡയസ് (മാഞ്ചെസ്റ്റര്‍ സിറ്റി)

എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല)

ഖ്വിച ക്വാരത്സ്ഖേലിയ (നാപ്പോളി)

ബെര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി)

റാന്‍ഡല്‍ കോലോ മുവാനി (ഐന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട്, പിഎസ്ജി)

ജൂഡ് ബെല്ലിംഗ്ഹാം (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, റയല്‍ മാഡ്രിഡ്)

കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

ബുക്കയോ സാക (ആഴ്‌സണല്‍)

മുഹമ്മദ് സലാ (ലിവര്‍പൂള്‍)

ജമാല്‍ മുസിയാല (ബയേണ്‍ മ്യൂണിക്ക്)

കരിം ബെന്‍സെമ (റയല്‍ മാഡ്രിഡ്, അല്‍-ഇത്തിഹാദ്)

ആന്ദ്രേ ഒനാന (ഇന്റര്‍ മിലാന്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്)

ജോസ്‌കോ ഗ്വാര്‍ഡിയോള്‍ (ആര്‍ബി ലീപ്‌സിഗ്, മാഞ്ചെസ്റ്റര്‍ സിറ്റി)

logo
The Fourth
www.thefourthnews.in