പരാജയത്തോടെ പടിയിറക്കം; 'കൂവി മടക്കി' ആരാധകർ
പിഎസ്ജിക്ക് വേണ്ടിയുള്ള അവസാന മത്സരത്തിൽ മെസിക്ക് പരാജയത്തോടെ മടക്കം. ലീഗ് വണ്ണിൽ ക്ലെര്‍മണ്ട് ഫൂട്ടിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. മത്സരത്തിൽ 3 -2 ന് ക്ലെര്‍മണ്ട് ജയിച്ചു. ജൊഹാൻ ഗസ്റ്റിൻ, മെഹ്ദി സെഫാനെ, ഗ്രെജോൺ ക്യയി എന്നിവരാണ് ക്ലെർമോണ്ടിനായി ഗോൾ നേടിയത്. സെർജിയോ റാമോസും കിലിയൻ എംബാപ്പെയുമാണ് പിഎസ്‌ജിക്കായി ഗോൾ നേടിയത്.
പാരീസ് സെന്റ് ജെര്‍മെയ്ന്‍ ജേഴ്സിയിലുള്ള അവസാന മത്സരത്തിൽ ഇറങ്ങിയ മെസിക്ക് കയ്പേറിയ അനുഭവമാണ് ഉണ്ടായത്. അവസാന മത്സരത്തിൽ പോലും പിഎസ്ജി 'അൾട്രാസ്' താരത്തെ കൂവി വരവേറ്റത് ക്ലബിന് തന്നെ നാണക്കേടായി. ഒരു ഇതിഹാസ താരത്തിന് ഇത്ര മോശമായ യാത്രയയപ്പ് നൽകിയ സംഭവം ഫുട്ബോൾ ഉള്ള കാലത്തേളം ലോകം ഓർത്തിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രവചനം. ലോക ഫുട്ബോളിലെ സകല നേട്ടവും സ്വന്തമാക്കിയ മെസി ഇതിലും മകച്ച യാത്രയയപ്പ് അർഹിച്ചിരുന്നുവെന്നാണ് ഫുട്ബോൾ ആരാധകർ ഒന്നടങ്കം പറയുന്നത്.
ക്ലെര്‍മണ്ടിനെതിരായ മത്സരത്തിനു ശേഷം മെസി പാരീസില്‍ നിന്നു മടങ്ങുമെന്ന് നേരത്തെ പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. 2021 ലായിരുന്നു മെസി ബാർസിലോണ വിട്ട് പിഎസ്ജിയിൽ ചേരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലെ 75 മത്സരങ്ങളിൽ നിന്നായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയിരിക്കുന്നത്.
2 ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 3 ട്രോഫികളാണ് പിഎസ്ജിക്കായി മെസി സ്വന്തമാക്കിയത്. കഴിഞ്ഞ ടേമിൽ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ൽ റയൽ മാഡ്രിഡിനോട് 3-2 ന് തൊട്ടപ്പോൾ മെസി നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. മാർച്ചിൽ ബയേൺ മ്യൂണിക്കിനെതിരെ 3-0 ന് തോറ്റപ്പോഴും മെസിക്ക് സമാന സാഹചര്യം നേരിടേണ്ടി വന്നു.
ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചെന്ന കാരണത്താല്‍ മെസിക്കെതിരേ പിഎസ്ജി അച്ചടക്ക നടപടി സ്വീകരിക്കുകയും രണ്ടാഴ്ചത്തേയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരം ക്ലബുമായി കരാര്‍ പുതുക്കില്ലെന്ന വാര്‍ത്ത പുറത്തുവിട്ടത്. മെസിയെ തിരിച്ചെത്തിക്കാൻ താരത്തിന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും വിജയം കാണാത്ത പശ്ചാത്തലത്തിൽ സൗദിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നുണ്ട്.
ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. റെക്കോഡ് തുകയാണ് അല്‍ ഹിലാല്‍ മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.
അതേസമയം മെസിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ബാഴ്‌സലോണ പ്രസിഡന്റ് സാവി ഹെർണാണ്ടസ് രംഗത്തെത്തിയിരുന്നു. ബാഴ്‌സലോണ എഫ്‌സി മെസിയെ സ്വാഗതം ചെയ്യാനിരിക്കുകയാണെന്നും താരത്തിന് അറിയാമെന്നും ഏത് ക്ലബ്ബിലേക്ക് പോകണമെന്നത് മെസി തീരുമാനിക്കട്ടെ എന്നുമായിരുന്നു സാവി പറഞ്ഞത്. എന്നാൽ ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. റെക്കോഡ് തുകയാണ് അല്‍ ഹിലാല്‍ മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. 1000 ദശലക്ഷം പൗണ്ടിന് രണ്ടു വര്‍ഷത്തെ കരാറാണ് മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മെസിക്കൊപ്പം സെര്‍ജിയോ റാമോസും പിഎസ്ജി വിടുകയാണ്. 37കാരനായ സ്പാനിഷ് താരം 2021-ലാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയത്. ഫ്രഞ്ച് ക്ലബിന് വേണ്ടി 57 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം മൂന്നു ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. പിഎസ്ജിക്കൊപ്പം രണ്ടു തവണ ഫ്രഞ്ച് ലീഗ് കിരീടം നേടാനും റാമോസിനായി. ഇസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പിഎസ്ജി വിടാനുള്ള തീരുമാനം റാമോസ് പ്രഖ്യാപിച്ചത്.