രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളും അസിസ്റ്റും, മെസിത്തിളക്കത്തില്‍ മുന്നേറി ഇന്റര്‍ മയാമി

രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളും അസിസ്റ്റും, മെസിത്തിളക്കത്തില്‍ മുന്നേറി ഇന്റര്‍ മയാമി

എതിരില്ലാത്ത നാല് ഗോള്‍ വിജയത്തോടെ ഇന്റര്‍ മയാമി ലീഗ്‌സ് കപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിലേക്ക് പ്രവേശിച്ചു

രണ്ടാം മത്സരത്തിലും ഗംഭീരപ്രകടനവുമായി ലയണല്‍ മെസി തിളങ്ങിയപ്പോള്‍ ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം. അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. എതിരില്ലാത്ത നാല് ഗോള്‍ വിജയത്തോടെ ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിലേക്ക് പ്രവേശിച്ചു. അറ്റ്‌ലാന്റയ്‌ക്കെതിരെ മയാമിയുടെ ക്യാപ്റ്റനായാണ് മെസി കളത്തിലിറങ്ങിയത്.

രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളും അസിസ്റ്റും, മെസിത്തിളക്കത്തില്‍ മുന്നേറി ഇന്റര്‍ മയാമി
കളത്തിലിറങ്ങിയത് പകരക്കാരനായി, 94ാം മിനിറ്റില്‍ ഗോള്‍; ഇന്റര്‍ മയാമിയില്‍ മെസി യുഗത്തിന് തുടക്കം

മത്സരത്തിന്റെ എട്ട്, 22 മിനിറ്റുകളിലാണ് മെസിയുടെ ഗോള്‍ നേട്ടം. സ്പാനിഷ് താരം മെസിയെ ലക്ഷ്യമാക്കി ഉയര്‍ത്തി നല്‍കിയ പന്ത് അദ്ദേഹം ഗോള്‍വല ലക്ഷ്യമാക്കി പായിച്ചു. മെസിയുടെ ലോ ഷോട്ട് പോസ്റ്റില്‍ തട്ടിയെങ്കിലും റീബൗണ്ടില്‍ താരം പന്തിനെ വലയ്ക്കുള്ളിലേക്കെത്തിച്ച് മയാമിയെ മുന്നിലെത്തിച്ചു.

ഫിന്നിഷ് വിങ്ങര്‍റോബര്‍ട്ട് ടെയ്‌ലറുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് മുന്നേറിയ മെസി പന്ത് ടെയ്‌ലര്‍ക്ക് കൈമാറി. ബോക്‌സിലേക്ക് കുതിച്ചെത്തിയ മെസിക്ക് ടെയ്‌ലര്‍ വീണ്ടും പന്തെത്തിച്ചു നല്‍കി. പിഴവുകളൊന്നുമില്ലാതെ അനായാസം മെസി രണ്ടാം ഗോളും നേടി.

മത്സരത്തിന്റെ എട്ട്, 22 മിനിറ്റുകളിലാണ് മെസിയുടെ ഗോള്‍ നേട്ടം

ടെയ്‌ലര്‍ മെസി കൂട്ടുകെട്ടില്‍ തന്നെയായിരുന്നു മയാമിയുടെ നാലാം ഗോള്‍. 53ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ ടെയ്‌ലര്‍ ലക്ഷ്യം കാണുകയായിരുന്നു. 44, 53 മിനിറ്റുകളിലാണ് ടെയ്‌ലര്‍ ഗോള്‍ നേടിയത്. 78-ാം മിനുറ്റില്‍ മെസിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ലീഗ്‌സ് കപ്പില്‍ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം വിജയത്തോടെ ഇന്റര്‍ മയാമി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ഇന്റര്‍ മയാമിക്കായുള്ള ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബ് ക്രൂസ് അസൂളിനെതിരെ മെസി വിജയഗോള്‍ നേടിയിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയ മെസി 94-ാം മിനുറ്റിലാണ് ലക്ഷ്യം കണ്ടത്.

logo
The Fourth
www.thefourthnews.in