ഇന്റര്‍ മയാമിയില്‍ പ്രതിവര്‍ഷം മെസിക്ക് ലഭിക്കുക ആയിരം മുതല്‍ 1200 കോടിവരെ

ഇന്റര്‍ മയാമിയില്‍ പ്രതിവര്‍ഷം മെസിക്ക് ലഭിക്കുക ആയിരം മുതല്‍ 1200 കോടിവരെ

കഴിഞ്ഞമാസം 8-ാം തിയതിയാണ് മെസി മേജർ ലീ​ഗ് സോക്കറിന്റെ സൂപ്പർ ക്ലബായ ഇന്റർ മയാമിയിലേക്കെത്തിയത്.

ഫുട്‌ബോള്‍ ഇതിഹാസം, ലയണൽ മെസ്സി തന്റെ പുതിയ ക്ലബ്ബായ ഇന്റർ മയാമിയിൽ നിന്നും വമ്പൻ നേട്ടം കൊയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജൂൺ ആദ്യമാണ് മെസ്സി ഇന്‌റർ മയാമിയുമായി രണ്ടര വർഷത്തെ കരാർ ഒപ്പു വച്ചത്. കരാർ പ്രകാരം, 125 മില്യൺ ഡോളറിനും 150 മില്യൺ ഡോളറിനും ഇടയിലുളള തുകയായിരിക്കും മെസിക്ക് ലഭിക്കുക. ഇതോടെ പ്രതിവർഷം 50 മുതൽ 60 മില്യൺ ഡോളർ വരെ മെസി സമ്പാദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതായത്, രണ്ടര വർഷത്തെ സീസണിലായി മെസിക്ക് 1,000 കോടി മുതൽ 1,200 കോടി രൂപ വരെ ലഭിക്കും.

പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കുളള തിരികെ പോക്ക് പ്രതിസന്ധിയിലായതിന് പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ള ഇന്റർ മയാമിയിലേക്ക് മെസ്സി ചേക്കേറിയത്. സൗദി അറേബ്യയിൽ നിന്നുള്ള ഓഫറു വേണ്ടെന്ന് വച്ചാണ് മെസി യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി ആദ്യമായി കരാറിലെത്തുന്നത്.

ഇന്റര്‍ മയാമിയില്‍ പ്രതിവര്‍ഷം മെസിക്ക് ലഭിക്കുക ആയിരം മുതല്‍ 1200 കോടിവരെ
ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമിയിൽ മെസി എത്തുമ്പോൾ

മെസിയെ ജൂലൈ 16 ന്(ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ) ഫോർട്ട് ലോഡർഡേൽ സ്റ്റേഡിയത്തിൽ ഇന്റർ മയാമി ആരാധകർക്ക് പരിചയപ്പെടുത്തും. ലക്ഷക്കണക്കിന് ആരാധകരുളള മെസി ഇനി കളിക്കുന്ന ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടിന് പോലും 22,000 പേരെ മാത്രമാണ് ഉൾക്കൊളളാൻ കഴിയുക. ചുരുക്കിപ്പറഞ്ഞാൽ, മയാമിയിലേക്ക് മെസി എത്തുമ്പോൾ ഏറെ പ്രതിസന്ധികളെ മറികടക്കാനുണ്ട്.

logo
The Fourth
www.thefourthnews.in