മുംബൈ സിറ്റിയെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയില്‍

മുംബൈ സിറ്റിയെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയില്‍

വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ എഫ്‌സി ഗോവയെ നേരിടും

മുംബൈ സിറ്റിയെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ഡ്യൂറണ്ട് കപ്പ് സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ എഫ്‌സി ഗോവയെ നേരിടും. ജേസണ്‍ കമ്മിന്‍സ്, മന്‍വീര്‍ സിങ്, അന്‍വര്‍ അലി എന്നിവരാണ് ഗോള്‍ ബഗാനായി ഗോള്‍ നേടിയത്. പെരേര ഡയസാണ് മുംബൈയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.

അഹമ്മദ് ജാഹുവിന്റെ ക്രോസില്‍ നിന്നാണ് മന്‍വീര്‍ ഗോള്‍ കണ്ടെത്തിയത്

മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബഗാന്‍ ആദ്യ ഗോള്‍ നേടിയത്. കമ്മിന്‍സിനെ വീഴ്ത്തിയതിനാണ് മുംബൈ സിറ്റിക്കെതിരെ പെനാല്‍റ്റി വിളിച്ചത്. കിക്കെടുത്ത കമ്മിന്‍സ് പന്ത് ലക്ഷ്യത്തിലെത്തിച്ച് ടീമിനെ മുന്നിലെത്തിച്ചു. 298ാം മിനിറ്റില്‍ പെരേര ഡയസിലൂടെ മുംബൈ സിറ്റി സമനില പിടിച്ചു. ഡയസിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഫിനിഷിലൂടെ സിറ്റി തിരിച്ചുവരവ് നടത്തി. എന്നാല്‍ ഈ ആശ്വാസം അധിക സമയം നീണ്ടു നിന്നില്ല ആദ്യ പകുതിയില്‍ തന്നെ ബഗാന്റെ രണ്ടാം ഗോളും പിറന്നു. 31ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ബഗാന്‍ വീണ്ടും മുന്നേറ്റം നടത്തി. അഹമ്മദ് ജാഹുവിന്റെ ക്രോസില്‍ നിന്നാണ് മന്‍വീര്‍ ഗോള്‍ കണ്ടെത്തിയത്. അതോടെ ആദ്യ പകുതി 2-1 ല്‍ അവസാനിച്ചു.

മുംബൈ സിറ്റിയെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയില്‍
ഇതാണ് ആ അപൂര്‍വ ഫോട്ടോയുടെ കഥ

മത്സരത്തിന്റെ 63ാം മിനിറ്റില്‍ വീണ്ടും സിറ്റിയുടെ വല കുലുങ്ങി. അന്‍വര്‍ അലിയിലൂടെ ബഗാന്റെ മൂന്നാം ഗോള്‍. ആഷിക് കുരുണിയന്റെ ഹെഡറില്‍ കാല്‍ വച്ച് അന്‍വര്‍ പന്ത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തെത്തിച്ചു. ഈ ഗോളിലൂടെ പൂര്‍ണ ആധിപത്യം നേടിയ ബഗാന്‍ 3-1 ന് ജയമുറപ്പിച്ചു. സെമി പ്രവേശനം നടത്തിയ ബഗാന് ഗോവയാണ് എതിരാളി. മറ്റൊരു സെമിയില് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഈസ്റ്റ് ബംഗാളിനെ നേരിടണം.

logo
The Fourth
www.thefourthnews.in