സീസണിലെ ആദ്യജയം തേടി ഹൈദരാബാദ്; ഹോംഗ്രൗണ്ട് ആനുകൂല്യം മുതലാക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

സീസണിലെ ആദ്യജയം തേടി ഹൈദരാബാദ്; ഹോംഗ്രൗണ്ട് ആനുകൂല്യം മുതലാക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടക്കുന്ന അമ്പതാമത് ഐഎസ്എൽ മത്സരമാണ് ഇന്നത്തേത്

ഐഎസ്എൽ ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിന്ന് കരകയറാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ മുംബൈയോട് ആവേശകരമായ സമനില നേടിയാണ് ഹൈദരാബാദിന്റെ വരവ്. സീസണിലെ ആദ്യ ജയത്തിനായി ഇരു ടീമുകളും ഇറങ്ങുമ്പോൾ മത്സരം ആവേശഭരിതമാകും. നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടക്കുന്ന അമ്പതാമത് ഐഎസ്എൽ മത്സരമെന്ന പ്രത്യേകതയുമുണ്ട് ഇതിനുണ്ട്.

മത്സരത്തിന്റെ അവസാനം ഗോൾ വഴങ്ങുന്ന ദുശീലം മാറ്റാൻ ഈ സീസണിലും നോർത്ത് ഈസ്റ്റിന് സാധിച്ചിട്ടില്ല. ബെംഗളൂരു എഫ്‌സിക്കെതിരെ 87ാം മിനുട്ടിലാണ് നോർത്ത് ഈസ്റ്റ് ഗോൾ വഴങ്ങുന്നതും മത്സരം കൈവിടുന്നതും. കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ കളിയുടെ അവസാന ക്വാർട്ടറിൽ മാത്രം നോർത്ത് ഈസ്റ്റ് വഴങ്ങിയിരിക്കുന്നത് 12 ഗോളുകളാണ്. ഇതിന് പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഇത്തവണയും നോർത്ത് ഈസ്റ്റിന് തലവേദനയാകും. ബെംഗളുരുവിനെതിരായ കളിയിൽ റഫറിയുടെ തെറ്റായ തീരുമാനം കൂടി വന്നതോടെ ആദ്യമത്സരത്തിൽ ടീമിന് ഒരു പോയിന്റ് പോലും നേടാനായില്ല.

ഇരു ടീമുകളും ഇതുവരെ ആറ് തവണ മുഖാമുഖം വന്നപ്പോൾ നാലെണ്ണം ഹൈദരാബാദ് വിജയിച്ചു, നോർത്ത് ഈസ്റ്റ് ഒരു വട്ടവും ജയം കണ്ടു.

ഗോൾ പ്രതിരോധിക്കുന്നതിൽ ഹൈദരാബാദ് എഫ്‌സിയും കഷ്ടപ്പെടുന്ന കാഴ്ചയാണ് മുംബൈ സിറ്റിയ്ക്കെതിരെ കണ്ടത്. രണ്ട് തവണ ലീഡ് വഴങ്ങിയ ശേഷമാണ് മുംബൈ തിരിച്ചടിച്ച്‌ സമനില പിടിച്ചത്. ഇന്ത്യൻ താരം ഹാളിചരണ്‍ നര്‍സാരിയുടെയും നായകൻ ജാവോ വിക്ടറിന്റെയും ഫോം അവർക്ക് പ്രതീക്ഷ നൽകുന്നു. ആദ്യ മത്സരത്തിൽ മുഴുവൻ സമയവും കളിച്ച നായകൻ രണ്ട് ഗോളും നേടിയിരുന്നു. സൂപ്പർ താരം ഓഗ്‌ബെച്ച കൂടെ ഗോൾ കണ്ടെത്തിയാൽ ഹൈദരാബാദിനെ പിടിച്ച് കെട്ടാൻ നോർത്ത് ഈസ്റ്റ് വിയർക്കും.

അവസാനം നടന്ന അഞ്ച് മത്സരങ്ങളിൽ 19 ഗോളാണ് ഹൈദരാബാദ് നേടിയത്. അതേസമയം, നോർത്ത് ഈസ്റ്റിനാകട്ടെ നാല് തവണമാതരമേ എതിർവല കുലുക്കാനായുള്ളൂ. ഇരു ടീമുകളും ഇതുവരെ ആറ് തവണ മുഖാമുഖം വന്നപ്പോൾ നാലെണ്ണം ഹൈദരാബാദ് വിജയിച്ചു, നോർത്ത് ഈസ്റ്റ് ഒരു വട്ടവും ജയം കണ്ടു. ഒരു മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in