പരുക്ക് ഗുരുതരം: ഡിബ്രുയ്ന്‍ നാലുമാസത്തോളം പുറത്തിരിക്കണം

പരുക്ക് ഗുരുതരം: ഡിബ്രുയ്ന്‍ നാലുമാസത്തോളം പുറത്തിരിക്കണം

ഹാംസ്ട്രിങ്ങിനു പരുക്കേറ്റ താരത്തിന് ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ഉടന്‍ ക്ലബ് ഉടന്‍ തീരുമാനമെടുക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ കിരീടം നിലനിര്‍ത്താന്‍ തയാറെടുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടിയായി പരുക്ക്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പരുക്കേറ്റ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയ്ന് നാലു മാസത്തോളം കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നതാണ് സിറ്റിയെ വലയ്ക്കുന്നത്.

സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബേണ്‍ലിക്കെതിരേ ആദ്യപകുതിയിലാണ് ഡിബ്രുയ്‌ന് പരുക്കേറ്റത്. മുടന്തി ഗ്രൗണ്ട് വിട്ട താരം പിന്നീട് വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. ഇന്നലെ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടുകളിലാണ് താരത്തിന്റെ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായത്.

പരുക്ക് ഭേദമാകാന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നു കോച്ച് പെപ് ഗ്വാര്‍ഡിയോള അറിയിച്ചു. ഇതോടെ താരം ദീര്‍ഘകാലം പുറത്തിരിക്കേണ്ടി വരുമെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. ഹാംസ്ട്രിങ്ങിനു പരുക്കേറ്റ താരത്തിന് ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ഉടന്‍ ക്ലബ് ഉടന്‍ തീരുമാനമെടുക്കും.

പരുക്കിന്റെ പിടിയിലായിരുന്ന ഡിബ്രുയ്നെ ആദ്യ മത്സരത്തില്‍ കളിപ്പിക്കില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള താരത്തെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ ഇറക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ആദ്യപകുതി പോലും പൂര്‍ത്തിയാക്കാന്‍ ഡിബ്രുയ്നായില്ല. 23-ാം മിനിറ്റില്‍ തന്നെ താരത്തെ പിന്‍വലിക്കേണ്ടി വന്നു. ഡിബ്രുയ്നു പകരം പിന്നീട് മത്തേയു കൊവാസിച്ചാണ് കളിച്ചത്.

logo
The Fourth
www.thefourthnews.in