വംശീയതയും മുസ്ലിം വിരുദ്ധതയും പ്രകടിപ്പിച്ചെന്ന്
ആരോപണം; പിഎസ്ജി കോച്ച് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍ അറസ്റ്റില്‍

വംശീയതയും മുസ്ലിം വിരുദ്ധതയും പ്രകടിപ്പിച്ചെന്ന് ആരോപണം; പിഎസ്ജി കോച്ച് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍ അറസ്റ്റില്‍

കഴിഞ്ഞ ഏപ്രിലില്‍ ക്രിസറ്റഫര്‍ ഗാൾട്ടിയർ ജാതീയമായും വംശീയമായും വിവേചനം പ്രകടിപ്പിച്ച് അയച്ച ഒരു ഇ-മെയില്‍ സന്ദേശം പുറത്ത് വന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്.

വംശീയവും മുസ്ലിം വിരുദ്ധവുമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ പിഎസ്ജി കോച്ച് ക്രിസറ്റഫര്‍ ഗാള്‍ട്ടിയര്‍ അറസ്റ്റില്‍. ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍ വിവേചനം കാണിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ചോദ്യം ചെയ്യുന്നതിനായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റഫറിനേയും മകന്‍ ജോണ്‍ വോള്‍വിക് ഗാള്‍ട്ടിയറിനേയും ചോദ്യം ചെയ്യലിന്റെ ഭാഗമായി ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ ക്രിസറ്റഫര്‍ ഗാൾട്ടിയർ ജാതീയമായും വംശീയമായും വിവേചനം പ്രകടിപ്പിച്ച് അയച്ച ഒരു ഇ-മെയില്‍ സന്ദേശം പുറത്ത് വന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. അതിന്റെ ഭാഗമായാണ് കോച്ച് ക്രിസറ്റഫര്‍ ഗാള്‍ട്ടിയറിനെ ചോദ്യം ചെയ്യലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരിക്കുന്നത്.

2021/22 സീസണില്‍ ഗാള്‍ട്ടിയര്‍ ഫ്രഞ്ച് പ്രൊഫഷണല്‍ ക്ലബ്ബായ ഒസിജി നൈസിലെ പരിശീലകനായിരുന്നപ്പോള്‍ കായിക താരങ്ങളോട് വംശീയവും ഇസ്ലാം വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം, ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറേയും മകനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ആരോപണങ്ങളെയെല്ലാം ക്രിസ്റ്റഫര്‍ നിഷേധിച്ചിരുന്നു.

വംശീയതയും മുസ്ലിം വിരുദ്ധതയും പ്രകടിപ്പിച്ചെന്ന്
ആരോപണം; പിഎസ്ജി കോച്ച് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍ അറസ്റ്റില്‍
'മൈതാനത്തെത്തിയത് ദിനേശ് കാർത്തിക്കിനെ പഴിച്ചുകൊണ്ട്'; ടി 20 ലോകകപ്പിലെ പാകിസ്താനെതിരായ വിജയനിമിഷം ഓർത്തെടുത്ത് അശ്വിൻ

അറസ്റ്റിന് പിന്നാലെ ക്രിസ്റ്റഫറിന്റെ അഭിഭാഷകന്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് സമര്‍പ്പിച്ച പ്രസ്താവനയില്‍ ''അപമാനകരവും അപകീര്‍ത്തികരവുമായ' റിപ്പോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ സ്തംഭിച്ചുപോയി, ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കും'' എന്ന് വ്യക്തമാക്കി.

2023ല്‍ അവസാന ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി 10 തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ ക്രിസ്റ്റഫറിനെ പുറത്താക്കാന്‍ ഒരുങ്ങുകയാണ് പിഎസ്ജിയുടെ ഖത്തര്‍ ഉടമകള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in