'മെസി ലോകകപ്പ് നേടിയത് എംബാപെക്കെതിരെ'; പാരീസില്‍ ട്രോഫി പരേഡ് അനുവദിക്കാത്തതിന്റെ കാരണം പറഞ്ഞ് പിഎസ്‌ജി പ്രസിഡന്റ്

'മെസി ലോകകപ്പ് നേടിയത് എംബാപെക്കെതിരെ'; പാരീസില്‍ ട്രോഫി പരേഡ് അനുവദിക്കാത്തതിന്റെ കാരണം പറഞ്ഞ് പിഎസ്‌ജി പ്രസിഡന്റ്

പിഎസ്‌ജിക്കൊപ്പമുള്ള കാലം തന്റെ പ്രതീക്ഷക്കൊത്തായിരുന്നില്ല എന്ന് മെസി വെളിപ്പെടുത്തിയിരുന്നു

ഫിഫ ലോകകപ്പ് നേട്ടത്തിനുശേഷം ലയണല്‍ മെസിക്ക് പാരീസ് സെന്റ് ജർമന്റെ (പിഎസ്‌ജി) മൈതാനത്ത് ട്രോഫി പരേഡ് നടത്താനാകാത്തതിന്റെ കാരണം പറഞ്ഞ് പിഎസ്‌ജി പ്രസിഡന്റ് അല്‍ ഖെലൈഫി.

"എന്നെ സംബന്ധിച്ചടത്തോളം ലോകകപ്പ് നേടിയ ശേഷം എന്തുകൊണ്ട് മെസിയെ വേണ്ടത്ര ആഘോഷിച്ചില്ലെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, ഞങ്ങള്‍ ഫ്രാന്‍സിലാണ്, മെസി കിരീടം നേടിയത് കിലിയന്‍ എംബാപെക്കെതിരെയും. സ്റ്റേഡിയം മുഴുവന്‍ അദ്ദേഹത്തിനെതിരാകുന്നത് കാണാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. നാം അതും പരിഗണിക്കേണ്ടതുണ്ടെന്ന് തോന്നുന്നു," ആർഎംസി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ ഖെലൈഫി പറഞ്ഞു.

'മെസി ലോകകപ്പ് നേടിയത് എംബാപെക്കെതിരെ'; പാരീസില്‍ ട്രോഫി പരേഡ് അനുവദിക്കാത്തതിന്റെ കാരണം പറഞ്ഞ് പിഎസ്‌ജി പ്രസിഡന്റ്
കിലിയന്‍ എംബാപെ ലിവർപൂളിലേക്ക്? കൂടുമാറ്റത്തില്‍ തീരുമാനം ഉടന്‍

"മെസിക്കും ഒന്നും അത്ര എളുപ്പമായിരുന്നില്ല. കിലിയനും നെയ്മറുമൊക്കെ ഉണ്ടായിരുന്നു. മെസിയോട് എനിക്ക് ബഹുമാനം മാത്രമാണുള്ളത്. പക്ഷേ ക്ലബ്ബ് വിട്ടതിനുശേഷം ക്ലബ്ബിനെക്കുറിച്ച് മോശം പരാമർശങ്ങള്‍ നടത്തുന്നത് ശരിയായ കാര്യമല്ല," അല്‍ ഖെലൈഫി കൂട്ടിച്ചേർത്തു.

പിഎസ്‌ജിക്കൊപ്പമുള്ള കാലം തന്റെ പ്രതീക്ഷക്കൊത്തായിരുന്നില്ല എന്ന് മെസി വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിനുശേഷം മടങ്ങിയെത്തിയപ്പോള്‍ പിഎസ്‌ജി തനിക്ക് അർഹമായ പരിഗണന നല്‍കിയിരുന്നില്ലെന്നും മെസി തുറന്നടിച്ചു.

'മെസി ലോകകപ്പ് നേടിയത് എംബാപെക്കെതിരെ'; പാരീസില്‍ ട്രോഫി പരേഡ് അനുവദിക്കാത്തതിന്റെ കാരണം പറഞ്ഞ് പിഎസ്‌ജി പ്രസിഡന്റ്
കളത്തില്‍ സമ്പൂർണ ആധിപത്യം, ജനപ്രിയന്‍; ആരാധകരുടെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ട കൈസര്‍

ബാഴ്സലോണയില്‍നിന്ന് പിഎസ്‌ജിയിലേക്ക് 2021ലാണ് മെസി ചേക്കേറിയത്. എന്നാല്‍ 2023ല്‍ ആരാധകരോഷം ഏറ്റുവാങ്ങിയാണ് പിഎസ്‌ജിയില്‍നിന്ന് മെസി പടിയിറങ്ങിയത്. ആരാധകർക്കിടയിലെ ചേരിതിരിവിന് മെസി കാരണമായെന്നും വിലയിരുത്തലുണ്ട്. മെസി ക്ലബ്ബിനെ ബഹുമാനിച്ചിട്ടില്ല എന്നാണ് അല്‍ ഖെലൈ ആരോപിക്കുന്നത്.

ഇടവേളയ്ക്കുശേഷം അമേരിക്കയില്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് മെസി. മേജർ ലീഗ് സോക്കറില്‍ ജനുവരി 22ന് ഇന്റർ മയാമി - എഫ്‌സി ഡാലസ് മത്സരത്തിലൂടെയായിരിക്കും മെസിയുടെ തിരിച്ചുവരവ്. ശേഷമായിരിക്കും റിയാദ് കപ്പിനായി മിഡില്‍ ഈസ്റ്റിലേക്ക് തിരിക്കുക. റിയാദ് കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍-നസറിനെ ഇന്റർ മയാമി നേരിടും.

logo
The Fourth
www.thefourthnews.in