പുലിസിച്ച് ഇംഗ്ലീഷ് ബാന്ധവം ഉപേക്ഷിക്കുന്നു; കൂടുമാറ്റം ഇറ്റലിയിലേക്ക്

പുലിസിച്ച് ഇംഗ്ലീഷ് ബാന്ധവം ഉപേക്ഷിക്കുന്നു; കൂടുമാറ്റം ഇറ്റലിയിലേക്ക്

ഇംഗ്ലീഷ് ക്ലബിനു വേണ്ടി 90 മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 20 ഗോളുകളും സ്‌കോര്‍ ചെയ്തു.

യു.എസ് ഫുട്‌ബോള്‍ സൂപ്പര്‍ താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുടെ സ്‌ട്രൈക്കറുമായ ക്രിസ്റ്റിയന്‍ പുലിസിച്ച് ക്ലബുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ താരം ചെല്‍സി വിടുമെന്ന് പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെല്‍സി വിടുന്ന താരം എവിടേക്കാണ് കൂടുമാറുന്നത് എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. എന്നാല്‍ താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുലിസിച്ചിന്റെ അടുത്ത ലക്ഷ്യം ഇറ്റാലിയന്‍ സീരി എ വമ്പന്മാരായ എ.സി. മിലാനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2019-ല്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് പുലിസിച്ച് ചെല്‍സിയിലെത്തിയത്. ഇംഗ്ലീഷ് ക്ലബിനു വേണ്ടി 90 മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 20 ഗോളുകളും സ്‌കോര്‍ ചെയ്തു. 2016-ല്‍ യു.എസ്. ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ താരം രാജ്യാന്തര തലത്തില്‍ 56 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in