12 ഗോള്‍ ത്രില്ലര്‍; ലോകകപ്പ് ഇലവനെ സമനിലയില്‍ പിടിച്ച് ഏഷ്യന്‍ ഇലവന്‍

12 ഗോള്‍ ത്രില്ലര്‍; ലോകകപ്പ് ഇലവനെ സമനിലയില്‍ പിടിച്ച് ഏഷ്യന്‍ ഇലവന്‍

ഏഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയും ദുബായ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും ചേര്‍ന്നു നടത്തുന്ന വെല്‍ഫെയര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

സാക്ഷാല്‍ റൊമാരിയോയും റൊണാള്‍ഡീഞ്ഞോയും റോബര്‍ട്ടോ കാര്‍ലോസും ദൂംഗയും സീക്കോയുമൊക്കെ അണിനിരന്ന ലോകകപ്പ് ഇലവനെ സമനിലയില്‍ പിടിച്ച് ഇന്ത്യന്‍ ഇതിഹാസം ഐ.എം. വിജയന്‍ അണിനിരന്ന ഏഷ്യന്‍ ഇലവന്‍. ദുബായില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 6-6 എന്ന സ്‌കോറിനായിരുന്നു ഇരുകൂട്ടരും സമനിലയില്‍ പിരിഞ്ഞത്.

ഏഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയും ദുബായ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും ചേര്‍ന്നു നടത്തുന്ന വെല്‍ഫെയര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് ലോകോത്തര താരങ്ങളെ ഉള്‍പ്പെടുത്തി ചാരിറ്റി മത്സരം സംഘടിപ്പിച്ചത്.

ലോകകപ്പ് ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ക്കെതിരേ വിജയനു പുറമേ കുവൈത്ത് താരം അബ്ദുള്ള വബ്രാന്‍, ഒമാന്‍ താരം അഹമ്മദ് കാനോ, ഇറാഖ് താരം നാഷത് അക്രം തുടങ്ങിയവരും ഏഷ്യന്‍ സ്റ്റാര്‍സില്‍ ഇടംപിടിച്ചു.

ആവേശപ്പോരാട്ടത്തില്‍ ബ്രസീലിയന്‍ ഇതിഹാസം റൊമാരിയോയാണ് താരമായത്. പഴയകാല പ്രതാപത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ കളിച്ച താരം ഉജ്ജ്വല ഹാട്രിക്കും സ്വന്തമാക്കി. റൊമാരിയോയുടെ മികവില്‍ ലോകകപ്പ് സ്റ്റാര്‍സ് ഇലവന്‍ തുടക്കത്തിലേ 4-1ന്റെ ലീഡ് നേടിയിരുന്നു.

റൊമാരിയോയ്ക്കു പുറമേ ഇരട്ടഗോളുകള്‍ നേടിയ പൗളോ ആന്‍ഡ്രിയോലി, റിവാള്‍ഡോ എന്നിവരാണ് ലോകകപ്പ് സ്റ്റാര്‍സ് ഇലവന്റെ ഗോളുകള്‍ നേടിയത്. ഏഷ്യന്‍ സ്റ്റാര്‍സ് ഇലവനു വേണ്ടി സൗദി അറേബ്യന്‍ മുന്‍ താരം നാസിര്‍ അല്‍ഷംറാനിയും ഹാട്രിക് നേടിയിരുന്നു. അഹമ്മദ് കാനൂ, ഫഹാദ് കാമിസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in