ജോസെലു
ജോസെലു

യൂറോ യോഗ്യത: നോർവെയെ വീഴ്ത്തി സ്പെയിൻ; അരങ്ങേറ്റത്തിൽ ഇരട്ട ഗോൾ നേടി ജോസെലു

വെയ്ൽസ് - ക്രൊയേഷ്യാ മത്സരം സമനിലയിൽ പിരിഞ്ഞു

യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ നോര്‍വെയ്‌ക്കെതിരെ സ്‌പെയിനിന് വിജയത്തുടക്കം. പകരക്കാരനായി ഇറങ്ങിയ ജോസെലുവിന്റ ഇരട്ട ഗോളുകളുടെ തിളക്കത്തോടെ 3-0 നാണ് സ്‌പെയിനിന്റെ ജയം. സ്പാനിഷ് താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ വെയ്ല്‍സ് ക്രൊയേഷ്യയെ സമനിലയില്‍ തളച്ചു.

പ്രതിരോധ താരം അലഹാന്‍ഡ്രോ ബാല്‍ദെയുടെ അസിസ്റ്റില്‍ ഡാനി ഓല്‍മോ നോര്‍വേയുടെ വലകുലുക്കി

കളിയുടെ 13ാം മിനിറ്റിലായിരുന്നു ഡാനി ഓല്‍മോയിലൂടെ സ്‌പെയിനിന്റെ ആദ്യഗോള്‍. രണ്ട് മിനിറ്റിന് ശേഷം നോര്‍വേയുടെ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് മറുപടിക്ക് ശ്രമിച്ചെങ്കിലും അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ നാച്ചോയുടെ പ്രതിരോധത്തിന് മുന്നില്‍ ശ്രമം നിഷ്ഫലമായി. പരുക്കേറ്റ ഹാന്‍ലാന്‍ഡിന്റെ അഭാവം നോര്‍വേ നിരയിൽ ദൃശ്യമായിരുന്നു. പലതവണ അവസരങ്ങള്‍ ലഭിച്ചിട്ടും അത് ഗോളാക്കാൻ നോർവേക്കായില്ല.

കളിയുടെ 81ാം മിനിറ്റില്‍ ജോസെലു പകരക്കാരനായി ഇറങ്ങി. കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ജോസെലു തന്റെ വരവറിയിച്ചു. മിഡ് ഫീല്‍ഡര്‍ ഫാബിയാന്‍ റൂയിസിന്റെ ക്രോസ് ഹെഡ് ചെയ്ത് പന്ത് നോര്‍വേയുടെ വലയ്ക്കുള്ളില്‍ കയറ്റി. ഒരു മിനിറ്റിനുള്ളില്‍ ജോസെലു രണ്ടാം ഗോളും നേടി. സ്‌പെയിനിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ജോസെലോ. 1998 ല്‍ സ്വീഡനെതിരായ മത്സരത്തില്‍ ഫെര്‍ണാണ്ടോ മോറിയന്റ്‌സ് ആണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.

ജോസെലു
യൂറോകപ്പ് യോഗ്യത: എംബാപ്പെയുടെ ചിറകിലേറി ഫ്രാൻസ്, നെതർലൻഡ്സിനെ വീഴ്ത്തി; സ്വീഡനെ തകർത്ത് ബെൽജിയം

ഗ്രൂപ്പ് ഡിയില്‍ അവസാന നിമിഷം വരെ വെയ്ല്‍സിനെതിരെ ജയം മുന്നില്‍ കണ്ട ക്രൊയേഷ്യയ്ക്ക് തിരിച്ചടിയായത് അധിക സമയത്ത് അരങ്ങേറ്റക്കാരന്‍ നഥാന്‍ ബ്രോഡ് അടിച്ച ഗോളാണ്. 1-1 നാണ് വെയ്ല്‍സ് ആതിഥേയരായ ക്രൊയേഷ്യയെ തളച്ചത്. 28ാം മിനിറ്റില്‍ ആന്‍ഡ്രെജ് ക്രാമെറികിന്റെ ഗോള്‍ ആദ്യ പകുതിയില്‍ ക്രൊയേഷ്യയ്ക്ക് ലീഡ് നല്‍കി. ക്രൊയേഷ്യയെ മുന്നോട്ട് നയിക്കാനുള്ള അവസരങ്ങള്‍ ലൂക്കാ മോഡ്രിച്ച് പാഴാക്കി. ആദ്യ പകുതി മുഴുവന്‍ ക്രൊയേഷ്യന്‍ ആധിപത്യമായിരുന്നു. എന്നാല്‍ മോശം ഫിനിഷിങ് ആതിഥേയര്‍ക്ക് തിരിച്ചടിയായി.

logo
The Fourth
www.thefourthnews.in