ഏഷ്യൻ ഗെയിംസ് ഫുട്ബോൾ:  അന്തിമ ഇന്ത്യൻ  ടീമിനെ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി ഇൻ, ഗു‍ർപ്രീത്, ജിങ്കാൻ ഔട്ട്

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: അന്തിമ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി ഇൻ, ഗു‍ർപ്രീത്, ജിങ്കാൻ ഔട്ട്

മലയാളി താരങ്ങളായ കെ പി രാഹുലും അബ്ദുൽ റബീഹും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിൽ സുനിൽ ഛേത്രി ഉൾപ്പെടെ സീനിയർ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഗു‍ർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിങ്കാൻ എന്നിവരെ ഒഴിവാക്കി.

മലയാളി താരങ്ങളായ കെ പി രാഹുലും അബ്ദുൽ റബീഹും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രധാന താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് 22 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 19 മുതലാണ് ഏഷ്യൻ ഗെയിംസിനുള്ള ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുക.

ഏഷ്യൻ ഗെയിംസിനു വേണ്ടി യാത്ര പുറപ്പെടാൻ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് ടീമിന്റെ പ്രഖ്യാപനം. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെപ്റ്റംബർ 21 ന് ആരംഭിക്കുന്നതും ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരത്തിന്റെ ഷെഡ്യൂളും തമ്മിൽ ചേർന്ന് പോകാത്തതിനാൽ കളിക്കാരെ വിട്ടു നൽകാൻ ക്ലബുകൾ തയ്യാറായിരുന്നില്ല. ഐഎസ്എൽ ക്ലബുകൾ താരങ്ങളെ വിട്ടുനൽകില്ലെന്ന് സൂചിപ്പിച്ചതോടെ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങൾ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉണ്ടാകുമോ എന്നതിൽ സംശയം നിലനിൽക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ:  അന്തിമ ഇന്ത്യൻ  ടീമിനെ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി ഇൻ, ഗു‍ർപ്രീത്, ജിങ്കാൻ ഔട്ട്
ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടാൻ ഗ്രഹനില നല്ലതാകണം; ഏഷ്യൻ കപ്പിന് താരങ്ങളെ തിരഞ്ഞെടുത്തത് ജ്യോതിഷി, പ്രതിഫലം 15 ലക്ഷം

ഗു‍ർപ്രീതിനെയും ജിങ്കാനെയും വിട്ടു കിട്ടാൻ ഫെഡറേഷൻ ഏറെ ശ്രമം നടത്തിയെങ്കിലും ക്ലബുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജൂനിയർ താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് സുനിൽ ഛേത്രി നയിക്കുന്ന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 19 ന് ചൈനയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യൻ ടീമിന്റെ ഏഷ്യൻ ഗെയിംസ് ക്യാമ്പയിൻ ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 21 നു ബംഗ്ലാദേശിനെതിരായിട്ടും സെപ്റ്റംബർ 24 നു മ്യാൻമറിനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ.

ഇന്ത്യൻ ടീം: ഗുർമീത് സിംഗ്, ധീരജ് സിംഗ് മൊയ്‌രംഗ്‌തെം, സുമിത് രതി, നരേന്ദർ ഗഹ്‌ലോട്ട്, അമർജിത് സിംഗ് കിയാം, സാമുവൽ ജെയിംസ്, രാഹുൽ കെ.പി, അബ്ദുൾ റബീഹ് അഞ്ജുകണ്ടൻ, ആയുഷ് ദേവ് ഛേത്രി, ബ്രൈസ് മിറാൻഡ, അസ്ഫർ നൂറാനി, റഹീം അലി, വിൻസി ഛേത്രി, വിൻസി രോഹിത് ദാനു, ഗുർകിരത് സിംഗ്, അനികേത് ജാദവ്

logo
The Fourth
www.thefourthnews.in